

ഭാരത് ഭാരതി കുടുംബസംഗമം
മുംബൈ: ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരത് ഭാരതി മലയാളി വിഭാഗം പന്‍വലില്‍ കുടുംബസംഗമവും ഈ അധ്യയനവര്‍ഷത്തെ ബാലഗോകുലം ക്ലാസുകളുടെ ഉദ്ഘാടനവും നടത്തി.
ബാലഗോകുലം ക്ലാസുകളുടെ ഉദ്ഘാടനം എബിവിപി സംസ്ഥാന ഉപാധ്യക്ഷനും കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാല സെനറ്റംഗവുമായ അരുണ്‍ മോഹന്‍ നിര്‍വഹിച്ചു.
നവി മുംബൈയിലെ ബാലഗോകുലാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. ഹരീഷ് നായര്‍, വിജയകുമാര്‍, ഗീതാ നമ്പ്യാര്‍, ശ്രീകല ഉണ്ണികൃഷ്ണന്‍, ദിവ്യാ മണികണ്ഠന്‍, മിനി പ്രദീപ്, സജീഷ് സോമന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.