ഭാരത് ടാക്‌സി ഇനി മുംബൈയിലും

രാജ്യത്ത് സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് ഭാരത് ടാക്‌സി
Bharat Taxi now available in Mumbai

ഭാരത് ടാക്‌സി ഇനി മുംബൈയിലും

Updated on

മുംബൈ: ഭാരത്ടാക്‌സി എന്ന പേരില്‍ സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം മുംബൈയിലും പ്രവര്‍ത്തനം ആരംഭിച്ചു. ഡ്രൈവര്‍മാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനാണ് ഈ സംരംഭം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. ഓല,ഊബര്‍, റാപ്പിഡോ എന്നിവയ്ക്ക് ബദലായാണ് ഭാര്ത ടാക്‌സി പുറത്തിറക്കിയിരിക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് കൂടി ഉടമസ്ഥാവകാശം ഉള്ളതിനാല്‍

രാജ്യത്ത് സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് ഭാരത് ടാക്‌സി്. മള്‍ട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട്, 2002 പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ് ഭാരത് ടാക്‌സി.

ഉബര്‍, റാപ്പിഡോ തുടങ്ങിയ ജനപ്രിയ പ്ലാറ്റ്‌ഫോമുകളെ പോലും മറികടന്ന് ഒരു പ്രധാന ഓണ്‍ലൈന്‍ ടാക്‌സി സംവിധാനമായി ഉയര്‍ന്നുവരാനുള്ള കഴിവ് ഭാരത് ടാക്‌സിക്കുണ്ടെന്ന് പീയുഷ്ഗോയല്‍ പറഞ്ഞു. ഫെബ്രുവരിയില്‍ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം ഇപ്പോള്‍ വളര്‍ന്നുവരുന്ന ഒരു പ്രസ്ഥാനമായി ഇത് മാറിയിരിക്കുന്നുവെന്ന് ഗോയല്‍ അഭിപ്രായപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com