മുംബൈയിൽ അമിതവേഗതയിൽ വന്ന ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികരും കാൽനടക്കാരനുമുൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു

റോഡ് ക്രോസ് ചെയ്യുകയായിരുന്ന സുരേഷിനെ അമിത വേഗതയിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുരേഷ് മീറ്ററുകളോളം ദൂരേക്ക് തെറിച്ചുവീണു
മുംബൈയിൽ അമിതവേഗതയിൽ വന്ന ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികരും കാൽനടക്കാരനുമുൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു

മുംബൈ: തിങ്കളാഴ്ച പുലർച്ചെ ഘാട്‌കോപ്പറിലെ ലാൽ ബഹദൂർ ശാസ്ത്രി (എൽബിഎസ്) റോഡിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേരും കാൽനടയാത്രക്കാരനും മരിച്ചു. സക്കിനാക്കയിലെ അശോക് നഗർ സ്വദേശികളായ സമീർ മുസ്തഫയും മുസാഫർ ബാദ്ഷായും ബൈക്കിൽ പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പുലർച്ചെ 4 മണിയോടെ സായി ഹോട്ടലിന് സമീപം സമീർ അമിതവേഗതയിൽ വാഹനമോടിച്ച് കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. കാൽ നടക്കാരൻ ആയിരുന്ന സുരേഷിന് തലയോട്ടിക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റു.

റോഡ് ക്രോസ് ചെയ്യുകയായിരുന്ന സുരേഷിനെ അമിത വേഗതയിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുരേഷ് മീറ്ററുകളോളം ദൂരേക്ക് തെറിച്ചുവീണു. അപകടത്തിന്റെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അപകടത്തിന്റെ ശബ്‌ദം കേട്ട് നിരവധി പ്രദേശവാസികൾ സ്‌ഥലത്തെത്തുകയായിരുന്നു. അപകടത്തിൽ സുരേഷിന്റെ മുഖം ഏറെക്കുറെ തകർന്നതിനാൽ ആർക്കും തിരിച്ചറിയാനായില്ല. മൂവരെയും ഉടൻ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഘാട്‌കോപ്പർ പൊലീസ് നടപടികൾക്കും ഇരകളെ തിരിച്ചറിയുന്നതിനുമായി ആശുപത്രിയിൽ എത്തി. സമീറിനെയും മുസാഫറിനെയും അവരുടെ രേഖകളിൽ നിന്ന് തിരിച്ചറിഞ്ഞപ്പോൾ, സുരേഷിനെ തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. സുരേഷ് അപകടസ്ഥലത്തിനടുത്താണ് താമസിച്ചിരുന്നത്.പിന്നീട് ബന്ധുക്കൾ വന്ന് മൃതദേഹം ഏറ്റുവാങ്ങി

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com