
മുംബൈ: ദേശവ്യാപകമായി നാളെ (ഏപ്രിൽ 6) ബി ജെ പി സ്ഥാപക ദിനാഘോഷം സംഘടിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി ബി ജെ പി വിവിധ പരിപാടികളോടെ വസായിലും സ്ഥാപക ദിനാഘോഷം നടത്തുന്നു. വസായ് റോഡ് വെസ്റ്റിലെ ശാസ്ത്രി നഗറിലുള്ള ബി ജെ പി മുഖ്യകാര്യാലയത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 9 ന് പതാക ഉയർത്തൽ നടക്കും. 9.45 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നഡ്‌ഡയും പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന പ്രസംഗങ്ങളുടെ തത്സമയ സംപ്രേക്ഷണം ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കും വൈകുന്നേരം 5 മണി മുതൽ പൂജ, ഭജന എന്നിവയോടു കൂടിയ സുന്ദരകാണ്ഡ പാരായണവും ആഖ്യാനവും ഉണ്ടായിരിക്കും. പരിപാടികളിൽ ബി ജെ പി ജില്ലാ , മണ്ഡൽ ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കുമെന്ന് ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി കെ.ബി. ഉത്തംകുമാർ അറിയിച്ചു