ബിജെപി മഹാരാഷ്ട്ര കേരള സെൽ തെരഞ്ഞെടുപ്പ് പ്രവർത്തന റിപ്പോർട്ട് സമർപ്പിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ഭവൻകുളെയ്ക്ക് സെൽ സംസ്ഥാന കൺവീനർ കെ. ബി ഉത്തംകുമാറാണ് റിപ്പോർട്ട് സമർപ്പിച്ചത്
ബിജെപി മഹാരാഷ്ട്ര കേരള സെൽ തെരഞ്ഞെടുപ്പ് പ്രവർത്തന റിപ്പോർട്ട് സമർപ്പിച്ചു

മുംബൈ : കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി മഹാരാഷ്ട്ര കേരള സെൽ നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ട് സമർപ്പിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ഭവൻകുളെയ്ക്ക് സെൽ സംസ്ഥാന കൺവീനർ കെ. ബി ഉത്തംകുമാറാണ് റിപ്പോർട്ട് സമർപ്പിച്ചത്. ദാദർ ബി ജെ പി കാര്യാലയത്തിൽ നടന്ന സംസ്ഥാന നിർവ്വാഹക സമിതി യോഗത്തിൽ വച്ചാണ് റിപ്പോർട്ട് കൈമാറിയത്.

പൂനെ, നാഗ്പൂർ, ഡോംബിവലി, മിരാ റോഡ്, വസായ് തുടങ്ങി വിവിധ മേഖലകളിൽ കേരള സെൽ ഭാരവാഹികൾ നടത്തിയ സജീവ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കേരളത്തിൽ നിന്നുള്ള ബി ജെ പി നേതാക്കളായ സി കെ പത്മനാഭൻ , പി കെ കൃഷ്ണദാസ് എന്നിവരും പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.