'ദി കേരള സ്റ്റോറി' മഹാരാഷ്ട്രയിൽ നികുതി രഹിതമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ

ലവ് ജിഹാദ് എന്താണെന്ന് സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങൾക്ക് അറിയേണ്ടത് വളരെ പ്രധാനമാണെന്നും എംഎൽഎ റാണെ
'ദി കേരള സ്റ്റോറി'  മഹാരാഷ്ട്രയിൽ നികുതി രഹിതമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ
Updated on

മുംബൈ: വിവാദ സിനിമ 'ദി കേരള സ്റ്റോറി' മഹാരാഷ്ട്രയിൽ നികുതി രഹിതമായി പ്രഖ്യാപിക്കണമെന്ന് നിതേഷ് റാണെ എം എൽ എ ആവശ്യപ്പെട്ടു. സാംസ്‌കാരിക വകുപ്പ് മന്ത്രി സുധീർ മുൻഗന്തിവാറുമായി റാണെ കൂടിക്കാഴ്ച നടത്തിയിരുന്നു. ലവ് ജിഹാദ് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ലവ് ജിഹാദ് എന്താണെന്ന് സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങൾക്ക് അറിയേണ്ടത് വളരെ പ്രധാനമാണെന്നും റാണെ മുൻഗന്തിവാറിന് നൽകിയ മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കേരള കഥയെ ബോധവൽക്കരിക്കാൻ നികുതി രഹിതമായി പ്രഖ്യാപിക്കണമെന്നാണ് റാണെ ആവശ്യപ്പെട്ടിരിക്കുന്നത്.

"ദി കേരള സ്റ്റോറി" 2023 മെയ് 5-നാണ് പ്രദർശനത്തിനെത്തുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com