ഗുരു നിർദേശിച്ചു; കോടികൾ ആസ്തിയുള്ള എംഎൽഎ യാചകനായി!

ജൈനമത വിശ്വാസപ്രകാരം പുണ്യമാസമായതിനാല്‍ ജനങ്ങളുടെ ജീവിതക്ലേശങ്ങള്‍ നേരിട്ട് അറിയാനായിരുന്നു ഗുരുവിന്‍റെ നിര്‍ദേശം
bjp mla parag shah turns beggar for a day

ഗുരു നിർദേശിച്ചു; കോടികളുടെ ആസ്തിയുള്ള എംഎൽഎ യാചകനായി!

Updated on

മുംബൈ: കോടികളുടെ ആസ്ഥിയുള്ള മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ പരാഗ് ഷാ ജീവിതമറിയാൻ അടുത്തറിയാൻ തെരവിൽ ഭിഷക്കാരനായി വേഷം ധരിച്ചു. ജൈന ആത്മീയ ഗുരുവായ നമ്രമുനി മഹാരാജിന്‍റെ ഉപദേശപ്രകാരമാണ് പരാഗ് ഷാ യാചകനായി തെരുവിലിറങ്ങിയത്. ജൈനമത വിശ്വാസപ്രകാരം പുണ്യമാസമായതിനാല്‍ ജനങ്ങളുടെ ജീവിതക്ലേശങ്ങള്‍ നേരിട്ട് അറിയാനായിരുന്നു ഗുരുവിന്‍റെ നിര്‍ദേശം.

സുരക്ഷാ ഉദ്യോഗസ്ഥരെയും ആഡംബര വാഹനങ്ങളെയും വിലകൂടിയ വസ്തുക്കളെയും ഒഴിവാക്കി, ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മേക്കപ്പ് ചെയ്താണ് അദ്ദേഹം തെരുവിലിറങ്ങിയത്. പരാഗ് ഷായെ ആരും തിരിച്ചറിഞ്ഞില്ല, ചിലർ ചില്ലറകൾ നൽകി, ഭക്ഷണം വാങ്ങി നൽകി. മുംബൈയിലെ റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലുമാണ് പരാഗ് ഷാ യാചകനായി എത്തിയത്.

ഘാട്‌കോപ്പര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമാണ് പരാഗ് ഷാ. 2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലപ്രകാരം 3,383 കോടി രൂപയുടെ ആസ്തിയുള്ള സംസ്ഥാനത്തെ ഏറ്റവും സമ്പന്നരായ എംഎല്‍എമാരില്‍ ഒരാളാണ് അദ്ദേഹം.

വേഷം മാറിയുള്ള പരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം, അദ്ദേഹം മേക്കപ്പ് ഒഴിവാക്കി അതേ സ്ഥലങ്ങളില്‍ വീണ്ടും ചെന്ന് തന്നെ സഹായിച്ച ആളുകളോട് സംസാരിക്കുകയും തന്‍റെ അനുഭവം ഗുരുവിനും മറ്റുള്ളവര്‍ക്കും മുന്നില്‍ പങ്കുവച്ചു. പണവും അധികാരവുമില്ലാത്ത സാധാരണക്കാരോട് സമൂഹം എങ്ങനെ പെരുമാറുന്നു എന്ന് നേരിട്ടറിയാന്‍ ഈ മണിക്കൂറുകള്‍ തന്നെ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

മുംബൈയിലെ ജനങ്ങൾ എല്ലാകാലത്തും മറ്റുള്ളവരെ സഹായിക്കാൻ സന്നിഹിതരാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയിൽ കുറിച്ചു. എന്നും എന്നെ കാണാൻ വരിനിൽക്കുന്നവരെ ഇന്ന് അടുത്തെത്തി കണ്ടപ്പോൾ അവർ എന്നെക്കാൾ വലിയവരാണെന്ന് താൻ മനസിലാക്കുന്നുവെന്നും ഇതാണ് യഥാർഥ ജീവിതമെന്നും അദ്ദേഹം കുറിച്ചു.

logo
Metro Vaartha
www.metrovaartha.com