ബിജെപി എംഎല്‍എ ശിവാജി റാവു കര്‍ഡിലെ അന്തരിച്ചു

6 തവണ എംഎല്‍എ ആയിരുന്നു
BJP MLA Shivajirao Kardile passes away

ശിവാജിറാവു

Updated on

മുംബൈ: അഹല്യാനഗര്‍ ജില്ലയിലെ രാഹുരി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിജെപി എംഎല്‍എ ശിവാജി റാവു കര്‍ഡിലെ (66) ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു.

ഭാര്യയും ഒരു മകനും മകളുമാണുള്ളത്. വളരെനാളായി നട്ടെല്ലിന് അസുഖം ബാധിച്ചിരുന്നുവെന്നും ഒരു വര്‍ഷത്തിലേറെയായി പൊതുജീവിതത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

അദ്ദേഹത്തിന്‍റെ അന്ത്യകര്‍മങ്ങള്‍ പിന്നീട് നടക്കും. ഒരു സര്‍പഞ്ചായിട്ടാണ് കര്‍ഡിലെ തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ആറ് തവണ നിയമസഭാംഗമായ കര്‍ഡിലെ തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com