ബിജെപി എന്‍സിപി പ്രവര്‍ത്തകര്‍ നിയമസഭാങ്കണത്തില്‍ ഏറ്റുമുട്ടി

സ്പീക്കര്‍ റിപ്പോര്‍ട്ട് തേടി

BJP NCP workers clashed in the assembly premises

ബിജെപി എന്‍സിപി പ്രവര്‍ത്തകര്‍ നിയമസഭാങ്കണത്തില്‍ ഏറ്റുമുട്ടി

Updated on

മുംബൈ: മഹാരാഷ്ട്ര നിയമസഭാ പരിസരത്ത് ബിജെപി എംഎല്‍എ ഗോപിചന്ദ് പടാല്‍ക്കറുടെയും എന്‍സിപി ശരദ് പവാര്‍ വിഭാഗം എംഎല്‍എ ജിതേന്ദ്ര അവാദിന്‍റെയും അനുയായികള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട് .

ഒരു കാറിന്‍റെ വാതില്‍ തുറക്കുന്നതിനെച്ചൊല്ലി കഴിഞ്ഞ ദിവസം മുന്‍പാണ് ഇരു നേതാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്നാണ അനുയായികള്‍ തമ്മില്‍ കയ്യാങ്കളിയിലേക്കെത്തിയത്.

രണ്ട് നേതാക്കളുടെയും അനുയായികള്‍ വിധാന്‍ ഭവന്‍ സമുച്ചയത്തിനുള്ളില്‍ മുഖാമുഖം വന്നതോടെയാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com