ബിജെപി ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുംബൈയിൽ എത്തി

പി കെ കൃഷ്ണദാസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുംബൈയിൽ എത്തി| bjp pk krishnadas reached in mumbai
pk krishnadas
Updated on

മുംബൈ: ബിജെപി ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുംബൈയിൽ എത്തി. വിമാനതാവളത്തിൽ വെച്ച് ബിജെപി മഹാരാഷ്ട്ര കേരള സെൽ ഭാരവാഹികളായ ജയകുമാർ പി നായർ, നാരായണൻകുട്ടി നായർ, ശ്രീശങ്കർ, ബി ജെ പി മുംബൈ സെക്രട്ടറി എൻ. സുരേശൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

മുംബൈയിലും സമീപത്തുള്ള ഉപനഗരങ്ങളിലും മത്സരിക്കുന്ന എൻ ഡി എ സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് വിവിധ പരിപാടികളിൽ പി.കെ. കൃഷ്ണദാസ് പങ്കെടുക്കുമെന്ന് ബി ജെ പി മഹാരാഷ്ട്ര കേരള സെൽ സംസ്ഥാന അദ്ധ്യക്ഷൻ കെ. ബി ഉത്തംകുമാർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com