മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: അമിത് താക്കറെയ്ക്ക് മഹായുതിയുടെ പിന്തുണ നൽകണമെന്ന് ബിജെപിയുടെ ആശിഷ് ഷേലാർ

അമിതിന് പിന്തുണ നൽകിയാൽ മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് നല്ല സന്ദേശം നൽകുമെന്നും മുംബൈ ജില്ലാ ബിജെപി പ്രസിഡന്‍റ് പറഞ്ഞു
BJP s Ashish Shelar wants Mahayuthi to support Amit Thackeray
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: അമിത് താക്കറെയ്ക്ക് മഹായുതിയുടെ പിന്തുണ നൽകണമെന്ന് ബിജെപിയുടെ ആശിഷ് ഷേലാർ
Updated on

മുംബൈ: മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെയുടെ മകൻ അമിത് താക്കറെയ്ക്ക് മഹായുതി സഖ്യം പൂർണ പിന്തുണ നൽകണമെന്ന് ബിജെപി മുംബൈ ജില്ലാ പ്രസിഡന്‍റ് ആശിഷ് ഷേലാർ അഭ്യർഥിച്ചു.

"രാജ് താക്കറെ ഹിന്ദുത്വത്തോടുള്ള തന്‍റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു.അദ്ദേഹം ഞങ്ങളെ പിന്തുണയ്ക്കുകയും ഞങ്ങളുടെ ബന്ധങ്ങളെ വിലമതിക്കുകയും ചെയ്യുന്നുണ്ട്,മാഹിമിൽ രാജ് താക്കറേ തന്‍റെ മകൻ അമിതിനെ സ്ഥാനാർത്ഥി ആക്കാൻ തീരുമാനിച്ചു.മഹാ യുതി പിന്തുണയ്ക്കണം". ബാന്ദ്രയിൽ നടന്ന ഒരു യോഗത്തിൽ ഷേലാർ പറഞ്ഞു.

എന്നാൽ താൻ സദാ സർവങ്കറിന് (മണ്ഡലത്തിൽ നിന്ന് ഷിൻഡെ വിഭാഗം നോമിനേറ്റ് ചെയ്ത സ്ഥാനാർഥി)എതിരല്ലെന്നും ഷേലാർ പറഞ്ഞു. മഹായുതി സഖ്യം നല്ല രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്ന് തനിക്ക് തോന്നുന്നുവെന്നും ഷേലാർ കൂട്ടിച്ചേർത്തു. അമിതിന് പിന്തുണ നൽകിയാൽ മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് നല്ല സന്ദേശം നൽകുമെന്നും മുംബൈ ജില്ലാ ബിജെപി പ്രസിഡന്‍റ് പറഞ്ഞു.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് തന്‍റെ പിതാവ് നിരുപാധിക പിന്തുണ നൽകിയ സാഹചര്യത്തിൽ ഷിൻഡെ വിഭാഗം ശിവസേന മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്താൻ പാടില്ലെന്ന് അമിത് താക്കറെയുടെ വെള്ളിയാഴ്ച പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഷെലാറിന്‍റെ പ്രസ്താവന വന്നിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com