
താനെ: ഭാരതീയ ജനതാ പാർട്ടി സൗത്ത് സെൽ ഡോംബിവിലി വിഭാഗം നടത്തിയ ഓണാഘോഷം ഡോംബിവ്‌ലി പെണ്ടർക്കർ കോളെജിനടുത്തുള്ള ഹെറിറ്റേജ് ഹാളിൽ വെച്ച് നടന്നു.ബിജെപി സൗത്ത് ഇന്ത്യൻ സെൽ മുൻ പ്രസിഡണ്ട് മോഹൻനായരുടെ നേതൃത്വത്തിലാണ് ആഘോഷം നടന്നത്.
മഹാരാഷ്ട്ര പിഡബ്ലുഡി മിനിസ്റ്റർ രവിന്ദ്രചവാൻ മുഖ്യാതിഥിയായിരുന്നു. ബിജെപി കല്യാൺ ജില്ല അധ്യക്ഷൻ നാന സ്വൂര്യവൻശി,ബിജെപി മറ്റു നേതാക്കൻ മാരായ നന്ദുജോഷി, ശശികാബ്ലെ, കേരളീയ ക്ഷേത്രപരിപാലനസമിതി വെസ്റ്റേൺ മേഖല സെക്രട്ടറി പി.പി.എം നായർ എന്നിവരും സന്നിഹിതരായിരുന്നു.രുചികരമായ ഓണസദ്യയും ഒരുക്കിയിരുന്നു.