ബിജെപിയുടെ മുളുണ്ടിലെ തെരഞ്ഞെടുപ്പ് 'വാർ റൂം' തകർത്തത് യുബിടി പ്രവർത്തകരെന്ന് മഹായുതി സ്ഥാനാർഥി മിഹിർ കൊടേച്ച

പണം വിതരണം ചെയ്തെന്ന ആരോപണം കൊടെച്ച നിഷേധിച്ചു
ബിജെപിയുടെ മുളുണ്ടിലെ തെരഞ്ഞെടുപ്പ് 'വാർ റൂം' തകർത്തത് യുബിടി പ്രവർത്തകരെന്ന് മഹായുതി സ്ഥാനാർഥി മിഹിർ കൊടേച്ച

മുംബൈ: നോർത്ത് ഈസ്റ്റ് മുംബൈ ലോക്സഭ മണ്ഡലത്തിൽ വീണ്ടും ചൂടേറിയ രാഷ്ട്രീയ അന്തരീക്ഷം. യുബിടി സ്ഥാനാർത്ഥി സഞ്ജയ് ദിന പാട്ടീലിന്റെ പ്രവർത്തകർ വെള്ളിയാഴ്ച മുളുണ്ടിലെ കൊടെച്ചയുടെ തെരഞ്ഞെടുപ്പ് വാർ റൂം തകർത്തതായി മഹായുതി സ്ഥാനാർഥിയും ബിജെപി നേതാവുമായ മിഹിർ കൊടേച്ച ആരോപിച്ചു.

പാട്ടീലിനെതിരെ കൊടേച്ച ആരോപണം ഉന്നയിക്കുന്നത് ഇത് രണ്ടാമത്തെ തവണയാണ്. കഴിഞ്ഞയാഴ്ച മാൻഖുർദിന് സമീപം തന്റെ റോഡ് ഷോയ്‌ക്ക് കല്ലെറിയുകയും അതിന് മുമ്പ് തന്റെ തെരഞ്ഞെടുപ്പ് രഥം തകർക്കുകയും ചെയ്‌തതായി കൊടെച്ച ആരോപിച്ചിരുന്നു.

വെള്ളിയാഴ്ച ദാദർ ശിവാജി പാർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ കൊടേച്ച പങ്കെടുക്കുന്നതിനിടെയാണ് സംഭവം. സ്ഥിതിഗതികൾ അറിഞ്ഞയുടൻ കൊട്ടെച്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ആരോപണങ്ങൾ നിരസിക്കുകയും ശിവസേന യുബിടി പാർട്ടി പ്രവർത്തകരുടെ നടപടികളെ അപലപിക്കുകയും ചെയ്തു.

അതേസമയം കൊടെച്ചയുടെ ഓഫീസിൽ നിന്ന് പണം വിതരണം ചെയ്‌തുവെന്നും അതിനാൽ അവർ ഓഫീസ് തകർത്തുവെന്നായിരുന്നു യുബിടി പാർട്ടി പ്രവർത്തകർ പറഞ്ഞത്. എന്നാൽ പണം വിതരണം ചെയ്തെന്ന ആരോപണം കൊടെച്ച നിഷേധിച്ചു.

സംഭവത്തിന് ശേഷം ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും എംഎൽസി പ്രസാദ് ലാഡും കൊട്ടേച്ചയുടെ ഓഫീസ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഫഡ്‌നാവിസ് ആക്രമണത്തെ അപലപിക്കുകയും ഇത്തരം പ്രവർത്തികളെ ഒരിക്കലും വച്ചു പൊറുപ്പിക്കില്ലെന്നും പറഞ്ഞു.

“ഇത്തരം ആക്രമണങ്ങൾ അപലപിക്കപ്പെടേണ്ടതാണ്. വേറൊരു വശം ഇതിൽ ഞങ്ങളുടെ വനിതാ പ്രവർത്തകരെയും ആക്രമിച്ചു, ഇത് അംഗീകരിക്കാനാവില്ല. ഇത് ശിവാജി മഹാരാജിന്റെ സംസ്കാരമോ പഠിപ്പിക്കലോ അല്ല. ഈ തിരഞ്ഞെടുപ്പിൽ തങ്ങൾ തോൽക്കുമെന്ന് ശിവസേന യുബിടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് വളരെ വ്യക്തമാണ്; അതിനാൽ അവർ അത്തരം വിലകുറഞ്ഞ തന്ത്രങ്ങൾ ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ അംഗീകരിക്കില്ല,” ലാഡ് പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com