
മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭ തെരെഞ്ഞെടുപ്പ് ഫലം അറിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും മന്ത്രി സഭ രൂപീകരിക്കുന്നതിൽ കാലതാമസം നേരിടുകയാണ്. 288 സീറ്റില് 230 സീറ്റുകൾ നേടിയാണ് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആർഎസ്എസ് ആഗ്രഹിക്കുന്നു.
എന്നാൽ, ബ്രാഹ്മണനല്ലാത്ത ഒരാൾ (മറാത്തയാണ് അഭികാമ്യം) മുഖ്യമന്ത്രിയാകണമെന്നാണ് ബിജെപിയുടെ മുതിർന്ന നേതൃത്വം ആഗ്രഹിക്കുന്നത്. ശിവസേന എംഎൽഎയും കാവൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ വിശ്വസ്തനുമായ സഞ്ജയ് ഷിർസാത് ശനിയാഴ്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞു,
"ഞങ്ങളുടെ പാർട്ടിയിൽ നിന്ന് ഒരു പ്രശ്‌നവുമില്ല. ഇത് ബിജെപിയുടെ ആഭ്യന്തര പ്രശ്‌നമാണ്, അല്ലാതെ മുഖ്യമന്ത്രിയെ കണ്ടെത്താൻ വൈകിപ്പിക്കുന്നത് ഞങ്ങൾ അല്ല, ആഭ്യന്തരം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകൾ വേണമെന്ന് ശിവസേന വാശിപിടിച്ചതുകൊണ്ടാണോ എന്ന ചോദ്യത്തിന്, മന്ത്രിസ്ഥാനം രൂപീകരണം തുടർന്നുള്ള കാര്യമാണ്, ആരെ മുഖ്യമന്ത്രിയാക്കണമെന്ന് ബിജെപി ആദ്യം തീരുമാനിക്കട്ടെ'' എന്നായിരുന്നു ഷിർസത്തിന്‍റെ മറുപടി.