
പ്രാവുകള്‍ക്ക് തീറ്റ കൊടുക്കാമെന്ന് ബിഎംസി
മുംബൈ : ദാദര്‍ കബൂത്തര്‍ഖാനയില്‍ ദിവസവും രാവിലെ രണ്ട് മണിക്കൂര്‍ പ്രാവുകള്‍ക്ക് നിയന്ത്രിതമായി ഭക്ഷണം നല്‍കാന്‍ അനുവദിക്കാമെന്ന് മുംബൈ നഗരസഭ ബോംബെ ഹൈക്കോടതിയെ അറിയിച്ചു.
അത്തരമൊരു അനുമതി നല്‍കുന്നതിനു മുന്‍പ് എതിര്‍പ്പുകള്‍ ക്ഷണിച്ച് പൊതുനോട്ടീസ് പുറപ്പെടുവിക്കണമെന്നും തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനും ജസ്റ്റിസുമാരായ ജി.എസ്. കുല്‍ക്കര്‍ണി, ആരിഫ് ഡോക്ടര്‍ എന്നിവരടങ്ങിയ ബെഞ്ച്, നിര്‍ദേശിച്ചു
രാവിലെ 6 മുതല്‍ 8 വരെ ഭക്ഷണം നല്‍കാന്‍ അനുവദിക്കാമെന്ന്ാണ് നഗരസഭ വ്യക്തമാക്കിയിരിക്കുന്നത്. പ്രാവ് ഒരു രാഷ്ട്രീയ വിഷയമായി മാറുന്നതിനിടെയാണ് ബിഎംസി മുന്‍നിലപാടില്‍ നിന്ന് പിന്നോട്ട് പോയത്.