

ബിഎംസി തെരഞ്ഞെടുപ്പ്; ബിജെപി കുതിക്കുന്നു
മുംബൈ: ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലങ്ങൾ ബിജെപിക്ക് അനുകൂലം. ബിജെപി നേതൃത്വം നൽകുന്ന സഖ്യം 62 വാർഡുകളിലാണ് മുന്നേറുന്നത്. ഇതിൽ 46 വാർഡിലും ബിജെപിയാണ് മുന്നിൽ. ഏക്നാഥ് ഷിൻഡേയുടെ ശിവസേന 16 വാർഡുകളിലാണ് മുന്നേറുന്നത്. ഉദ്ധവ് താക്കറേയുടെ ശിവസേന 39 വാർഡുകളിലും രാജ് താക്കറേയുടെ മഹാരാഷ്ട്ര നവനിർമാൺ സേന 3 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
നാലു വർഷം വൈകിയാണ് ബിഎംസിയിൽ തെരഞ്ഞെടുപ്പു നടക്കുന്നത്. 227 സീറ്റുകളിലായി 1700 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
2017ലാണ് അവസാനമായി ബിഎംസി തെരഞ്ഞെടുപ്പു നടന്നത്. അന്ന് ഏക്നാഥ് ഷിൻഡെ ശിവസേനയ്ക്കൊപ്പമായിരുന്നു. 29 മുനിസിപ്പൽ കോർപ്പറേഷനുകളിലായി 893 വാർഡുകളിൽ 2863 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്.