മലാഡ്-ഗോരേഗാവ് ശാഖയില്‍ ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു

ഭക്തര്‍ക്കായി പ്രസാദ ഊട്ടും നടത്തി
Gurudev's installation anniversary celebration at Malad-Goregaon branch

മലാഡ്-ഗോരേഗാവ് ശാഖയില്‍ ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷികാഘോഷം

Updated on

മുംബൈ: എസ്എന്‍ഡിപി യോഗം മുംബൈ താനെ യൂണിയനില്‍പെട്ട മലാഡ്-ഗോരേഗാവ് ശാഖയില്‍ (നമ്പര്‍ 3895) ഗുരുദേവ പ്രതിഷ്ഠയുടെ ഒന്നാം വാര്‍ഷികാഘോഷം നടത്തി. തന്ത്രി സുന്ദരശ പണിക്കര്‍, പ്രദീപ് ശാന്തി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് വാര്‍ഷിക പൂജകള്‍ നടന്നത്.

ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് മഹാഗുരുപൂജ, കലശപൂജ, കലശാഭിഷേകം, സമൂഹപ്രാര്‍ത്ഥന, ആരതി, സര്‍വ്വൈശ്വര്യ പൂജ എന്നിവയും ഭക്തര്‍ക്കായി പ്രസാദ ഊട്ടും നടന്നു.

പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്ന സര്‍വ്വൈശ്വര്യ പൂജയില്‍ ശാഖയിലെ വനിതാ കൂട്ടായ്മയുടെ സജീവവും മാതൃകാപരവുമായ സാന്നിധ്യം ശ്രദ്ധേയമായതായി ശാഖാ സെക്രട്ടറി ഷീല്‍ കുമാര്‍ അറിയിച്ചു. ഭക്തിയും കൂട്ടായ്മയും ഒത്തുചേര്‍ന്ന വാര്‍ഷികാഘോഷം മലയാളി സമൂഹത്തിന് വേറിട്ടൊരു അനുഭവമായി മാറി.

logo
Metro Vaartha
www.metrovaartha.com