കേരള സമാജം സാംഗ്ലി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു

Kerala Samajam Sangli celebrated Independence Day.

കേരള സമാജം സാംഗ്ലി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Updated on

സാംഗ്ലി: കേരള സമാജം സാംഗ്ലിയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സമാജം പ്രസിഡന്റ് അര്‍ഷദ് കെ.പി., സെക്രട്ടറി ഷൈജു വി.എ. എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സമാജത്തിന്റെ കൂട്ടായ്മയും ഒത്തൊരുമയും വിളിച്ചോതുന്നതായിരുന്നു ഈ മാതൃകാപരമായ പ്രവര്‍ത്തനം.

മീരജ് കുപുവാടിലുള്ള വൃദ്ധസദനം, താസ്ഗാവ് റോഡ് മിരജിലെ ദിലാസാ ഭവന്‍, സ്വാന്തന്‍ ഭവന്‍, മീരജിലെ അസ്താ ബേഗര്‍ മഹിളാ നിവാസ്, മഹര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കേന്ദ്രം, സാംഗ്ലിയിലെ ബേഗര്‍ പുരുഷ നിവാരണ്‍ ബസ്തി എന്നീ ആറിടങ്ങളിലാണ് ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു.

ഷിബു പാപ്പച്ചന്‍, സുരേഷ് കുമാര്‍ ടി.ജി., ജോണ്‍സണ്‍ കെ.വി., പ്രസാദ് നായര്‍, ഗോപിനാഥന്‍, പ്രതാപ് പണിക്കര്‍, ഷിജിന്‍ പി.ടി., മന്‍ജു പ്രതാപ്, മിനി സോമരാജ്, ഗീതാ സുരേഷ്, ഇന്ദു പിള്ള, റൂബി ജോണ്‍സണ്‍, ഷൈലജാ പ്രസാദ്, രുഗ്മിണി ഗോപിനാഥന്‍ എന്നിവര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളായി. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായ എല്ലാവര്‍ക്കും ട്രഷറര്‍ സിമ്മി ദിലീപ് നന്ദി അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com