മുംബൈയില്‍ നിന്ന് നവിമുംബൈയിലേക്ക് കടല്‍മാര്‍ഗം കുതിക്കാം

ബോട്ടുസര്‍വീസ് വരുന്നു
Boat service coming from Mumbai to Navi Mumbai

മുംബൈയില്‍ നിന്ന് നവിമുംബൈയിലേക്ക് ബോട്ടുസര്‍വീസ്

Updated on

മുംബൈ: ദക്ഷിണമുംബൈയില്‍ നിന്ന് നവിമുംബൈയിലേക്ക് ഇനി കടല്‍മാര്‍ഗം കുതിക്കാം. വെറും 40 മിനിറ്റ് കൊണ്ട് ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് നിര്‍മാണം പൂര്‍ത്തിയാകുന്ന നവിമുംബൈ വിമാനത്താവളത്തിലേക്കെത്താന്‍ സാധിക്കുന്ന തരത്തിലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.

ഗേറ്റ് ഓഫ് ഇന്ത്യയിലെ റേഡിയോ ജെട്ടിയില്‍ നിന്ന് നവി മുംബൈ വിമാനത്താവളം വരെ വാട്ടര്‍ ടാക്‌സികള്‍ സര്‍വീസ് നടത്താനാണ് തീരുമാനം. മലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതിക്ക് ഗുണം ചെയ്യുന്നതിനും ഇലക്ട്രിക് ബോട്ടുകള്‍ സഹായിക്കും.

വാട്ടര്‍ ടാക്‌സികള്‍ ആരംഭിക്കാനുള്ള നിര്‍ദ്ദേശം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നിതേഷ് റാണെയുടെ അധ്യക്ഷതയില്‍ യോഗം നടന്നു. വാട്ടര്‍ ടാക്‌സി സേവനങ്ങള്‍ക്കായി ആസൂത്രണം ആരംഭിക്കാനും ആവശ്യമായ സ്ഥലങ്ങളില്‍ ജെട്ടികള്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനും യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പദ്ധതിക്ക് ആവശ്യമായ അനുമതികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിമാനത്താവള അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു നവിമുംബൈ വിമാനത്താവളത്തിന് സമീപവും പുതിയ ബോട്ടുജെട്ടി നിര്‍മിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com