റെയിൽവേ സ്റ്റേഷനടുത്ത് മൃതദേഹം; കൊലപാതകമെന്ന് സൂചന, സുഹൃത്ത് അറസ്റ്റിൽ

ആറ് മണിക്കൂറിനുള്ളിൽ വാഷിയിൽ നിന്ന് പ്രതിയെ പിടികൂടി
റെയിൽവേ സ്റ്റേഷനടുത്ത് മൃതദേഹം; കൊലപാതകമെന്ന് സൂചന, സുഹൃത്ത് അറസ്റ്റിൽ

മുംബൈ: മുംബൈ ജി ടി ബി നഗർ റെയിൽവേ സ്റ്റേഷനടുത്തു മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റിപ്പോർട്ട്‌. രണ്ടു ദിവസം മുൻപാണ് ജിടിബി നഗർ റെയിൽവേ സ്‌റ്റേഷനിൽ 40 കാരിയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം ആണെന്ന് തിരിച്ചറിഞ്ഞ ആൻറോപ് ഹിൽ പൊലീസ് ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് ആറ് മണിക്കൂറിനുള്ളിൽ വാഷിയിൽ നിന്ന് പ്രതിയെ പിടികൂടി.

അനുമുണ്ണി എന്ന മൗഗലി (40) എന്ന സ്ത്രീയെയാണ് സുഹൃത്ത് മഫിസുൽ ഖാൻ(24) കൊലപ്പെടുത്തിയത്. ഇര ആൻറോപ്പ് ഹിൽ നിവാസിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് പറഞ്ഞു. താൻ മൗഗലിക്ക് 5,000 രൂപയ്ക്ക് ഫോൺ നൽകിയെന്ന് അജ്ജു എന്ന ഖാൻ വെളിപ്പെടുത്തി, എന്നാൽ പലതവണ ഓർമ്മിപ്പിച്ചിട്ടും പണം നൽകാൻ തയ്യാറായില്ല. തർക്കത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്.ആ സമയത്ത് പ്രതി അമിതമായി മയക്കുമരുന്ന് കഴിച്ചിരുന്നതായും പൊലീസ് വെളിപ്പെടുത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com