കുവൈറ്റ് ദുരന്തത്തിൽ മരിച്ച മുംബൈ മലയാളിയുടെ മൃതദേഹം മുംബൈയിൽ എത്തിച്ചു: സംസ്കാരം നാളെ ഉച്ചയ്ക്ക് ശേഷം

വിരാറിൽ താമസക്കാരനായ ഡെന്നി ബേബി തിരുവനന്തപുരം സ്വദേശിയാണ്
kuwait fire
kuwait fire
Updated on

മുംബൈ: കുവൈറ്റിൽ നടന്ന തീപിടിത്തതിൽ മരിച്ച മുംബൈ മലയാളിയായ ഡെന്നി ബേബിയുടെ മൃതദേഹം ഇന്ന് രാവിലെ 4 മണിക്ക് മുംബൈ വിമാന താവളത്തിൽ എത്തിച്ചു. വിരാറിൽ താമസക്കാരനായ ഡെന്നി ബേബി തിരുവനന്തപുരം സ്വദേശിയാണ്. 33 വയസായിരുന്നു. ടെന്നീ ബേബിയുടെ സംസ്കാരം നാളെ മലാട് വെസ്റ്റിൽ മാൾവണിയിലുള്ള പെനിയൽ അസംബ്ലി ഓഫ് ഗോഡ് ചർച്ച് പള്ളിയിൽ ഉച്ചയ്ക്ക് 2.30 ന് നടക്കുമെന്ന് മുംബൈ കൈരളി മിത്ര മണ്ഡൽ അറിയിച്ചു.

മുംബൈയിൽ പിതാവ് ബേബികുട്ടീയുടെയും,മാലാട് വെസ്റ്റ് മൽവണിയിലുള്ള പേനിയൽ അസംബ്ലി ഓഫ് ഗോഡ് ചർച്ച് വികാരി പാസ്റ്റർ തോമസ്‌ ജോൺ, പാസ്റ്റർ ഫിലിപ്പ് ജോൺ വസായി , മുംബൈ കൈരളി മിത്ര മണ്ഡൽ ഭാരവാഹി ബേബി ഗീവർഗീസ്, മറ്റു സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ മുംബൈ എയർപോർട്ടിൽ നിന്നും ഇന്ന്‌ പുലർച്ചെ 4 മണിക്ക് മൃതദേഹം ഏറ്റുവാങ്ങുകയും 5 മണിക്ക് സതാപ്തി ഹോസ്പിറ്റൽ മോർച്ചറിയിൽ ഏൽപ്പിക്കുകയും ചെയ്തു.

നാളെ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 2:30 ന് ചർക്കൂപ്പ് സെമിത്തെരിയിൽ മൃതദേഹം കൊണ്ടുവരികയും കൃത്യം 3 മണിക്ക് സംസ്കാര കർമ്മങ്ങൾ ആരംഭിക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com