നവിമുംബൈയിൽ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച പാറശാല സ്വദേശി രാഹുലിന്‍റെ മൃതദേഹം സംസ്കരിച്ചു

ബേലാപൂരിൽ താമസിച്ചിരുന്ന രാഹുൽ നാലു നില കെട്ടിടത്തിന് മുകളിൽ നിന്നുമാണ് വീണ് മരിച്ചത്
നവിമുംബൈയിൽ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച പാറശാല സ്വദേശി രാഹുലിന്‍റെ മൃതദേഹം സംസ്കരിച്ചു
Updated on

നവിമുംബൈ : കഴിഞ്ഞ ദിവസം നവിമുംബൈയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ച മലയാളി യുവാവ് രാഹുലിന്‍റെ മൃതദേഹം ഇന്ന് രാവിലെ ഏട്ടരയോടെ സംസ്‌ക്കരിച്ചു.

മൃതദേഹം കേരളത്തിൽ നിന്ന് മുംബൈയിലെത്തി ബന്ധുക്കൾ ഏറ്റു വാങ്ങിയിരുന്നു. ബേലാപൂരിൽ താമസിച്ചിരുന്ന രാഹുൽ നാലു നില കെട്ടിടത്തിന് മുകളിൽ നിന്നുമാണ് വീണ് മരിച്ചത്.വിദേശത്തു പോകാൻ 5 ലക്ഷം രൂപ ഏജന്‍റിന് കൊടുത്തിരുന്ന രാഹുലിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പരാതി പെട്ടതിനെ തുടർന്ന് നെരൂൽ എൻ ആർ ഐ പോലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സാമൂഹിക പ്രവർത്തകയായ ലൈജി വർഗ്ഗീസ് കൂടാതെ ഫെയ്മ മഹാരാഷ്ട്ര യാത്രാ സഹായ വേദിയും ചേർന്നാണ് നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുവാനുള്ള സഹായങ്ങൾ ചെയ്തു കൊടുത്തത്. കൂടാതെ ഖോപ്പർകർണയിലെ ന്യൂ ബോംബെ കൾച്ചറൽ അസ്സോസിയേഷൻ ഭാരവാഹികളായ പ്രസന്നൻ, ബാബുരാജ്, മനോജ് മാളവിക എന്നിവരും സ്ഥലത്തെത്തിയാണ് മരണ കാരണം അന്വേഷിക്കാൻ വേണ്ട പോലീസ് നടപടികൾക്ക് സമ്മർദ്ദം ചെലുത്തിയത്. തൊഴിൽ തട്ടിപ്പിനിരയായ രാഹുലിന്റെ നഷ്ടപ്പെട്ട പണം തിരികെ കിട്ടാനുള്ള നടപടികൾക്കായി നിയമ സഹായം തേടുമെന്നും സാമൂഹിക പ്രവർത്തകർ അറിയിച്ചു.

തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ രാഹുലിനെ കൂടാതെ വേറെ ചിലരും ഏജന്റുമാരാൾ കബളിക്ക പെട്ടതായി സംശയിക്കുന്നുണ്ട്. പാറശ്ശാല എംഎൽഎ ആയ സി കെ ഹരീന്ദ്രൻ മറ്റ് പൊതുപ്രവര്‍ത്തകരും അടങ്ങിയ വലിയ ജനാവലി സംസ്കാര ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com