മുംബൈ കാർട്ടർ റോഡ് കടൽ തീരത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Body of woman found on Mumbai's Carter Road
Body of woman found on Mumbai's Carter Road
Updated on

മുംബൈ: ഖാർ കടൽത്തീരത്തെ കാർട്ടർ റോഡിനു സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കാർട്ടർ റോഡിന് കടൽ തീരത്ത് ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് 30 വയസുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ഖാർ ഭാഗത്ത് നിന്ന് കടലിലേക്ക് ചാടിയതാകാമെന്നും പിന്നീട് മൃതദേഹം കരയിലേക്ക് ഒഴുകി വന്നതാണെന്നുമാണ് പൊലീസ് കരുതുന്നത് . പ്രദേശവാസികൾ ഇത് ആദ്യം കാണുന്നത്. തുടർന്ന് ഇവർ പോലീസിൽ അറിയിക്കുകയായിരുന്നു. ഇവർ വിവാഹിതയാണെന്നും ജോഗേശ്വരിയിലാണ് താമസമെന്നും വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ശരീരത്തിൽ പരിക്കേറ്റതിന്‍റെയൊ മറ്റോ ലക്ഷണങ്ങളൊന്നുമില്ലെന്നും ആത്മഹത്യയാണെന്നാണ് പ്രാഥകമിക നിഗമനമെന്നും പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com