മുംബൈയിൽ 70 കോടി രൂപയുടെ ബംഗ്ലാവ് സ്വന്തമാക്കി ജോൺ എബ്രഹാം

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആസ്ഥാനമെന്ന നിലയിലും,മറ്റു പല സവിശേഷതകൾ ഉള്ള തുമായ പ്രശസ്തമായ ഖാറിലെ തിരക്കേറിയ ലിങ്കിംഗ് റോഡിലാണ് താരം ബംഗ്ലാവ് സ്വന്തമാക്കിയത്
John Abraham
John Abraham
Updated on

മുംബൈ: ബോളിവുഡ് നടൻ ജോൺ എബ്രഹാം 70.83 കോടി രൂപയ്ക്ക് മുംബൈയിലെ ഖാർ ഏരിയയിൽ 5,416 ചതുരശ്ര അടിയുള്ള ആഡംബര ബംഗ്ലാവ് സ്വന്തമാക്കി. IndexTap.com-ന് ലഭിച്ച പ്രോപ്പർട്ടി രജിസ്ട്രേഷൻ രേഖകളിലൂടെയാണ് പ്രോപ്പർട്ടി ഇടപാടിന്റെ വിശദാംശങ്ങൾ വെളിപ്പെട്ടത്.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആസ്ഥാനമെന്ന നിലയിലും,മറ്റു പല സവിശേഷതകൾ ഉള്ള തുമായ പ്രശസ്തമായ ഖാറിലെ തിരക്കേറിയ ലിങ്കിംഗ് റോഡിലാണ് താരം ബംഗ്ലാവ് സ്വന്തമാക്കിയത്.

2023 ഡിസംബർ 27-ന് താരം കരാർ എഴുതുകയും സ്റ്റാമ്പ് ഡ്യൂട്ടിയായി 4.24 കോടി രൂപ നൽകുകയും ചെയ്തു. അതേസമയം താരത്തിന്റെ പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com