'ഒരു കോടി ജനങ്ങളെ കൊല്ലും'; മുംബൈയിൽ ചാവേറാക്രമണ ഭീഷണി

മുംബൈയിലെ ട്രാഫിക് പൊലീസ് ഹെൽപ്പ് ലൈനിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്
bomb threat mumbai security alert

'ഒരു കോടി ജനങ്ങളെ കൊല്ലും'; മുംബൈയിൽ ചാവേറാക്രമണ ഭീഷണി

Updated on

മുംബൈ: മുംബൈയിൽ ചാവേറാക്രമണം നടത്തുമെന്ന് ലഷ്കർ- ഇ- ജിഹാദി സംഘടനയുടെ ഭീഷണി. മുംബൈയിലെ ട്രാഫിക് പൊലീസ് ഹെൽപ്പ് ലൈനിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. 34 ചാവേറുകൾ മനുഷ‍്യ ബോംബുകളുമായി തയാറാണെന്നും ഒരു കോടി ജനങ്ങളെ കൊല്ലുമെന്നുമായിരുന്നു ഭീഷണി. ഇതേത്തുടർന്ന് മുംബൈയിൽ സുരക്ഷ വർധിപ്പിച്ചതായി പൊലീസ് വ‍്യക്തമാക്കി.

വാർത്താ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം 14 പാക്കിസ്ഥാനി ഭീകരർ ഇന്ത‍്യയിലേക്ക് കടന്നതായും മനുഷ‍്യബോംബുകൾ അടങ്ങിയ 34 കാറുകൾ ഉപയോഗിച്ച് 400 കിലോഗ്രാം ആർഡിഎക്സ് സ്ഫോടനം നടത്തുമെന്നും ഒരു കോടി ജനങ്ങളെ കൊല്ലുമെന്നും അവകാശപ്പെട്ടതായാണ് സൂചന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com