അബു സലിമിന്‍റെ മോചനം വൈകുന്നു; സര്‍ക്കാരിനു കോടതിയുടെ വിമര്‍ശനം

25 വർഷം ജയിലിൽ കഴിഞ്ഞെന്നും മോചനം വേണമെന്നുമാണ് മുംബൈ സ്ഫോടന കേസ് പ്രതി നൽകിയ ഹർജിയിലെ ആവശ്യം
bombay high Court criticizes government for delaying release of Mumbai blasts accused Abu Salem

അബു സലീം

Updated on

മുംബൈ: 1993 ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി അബു സലിമിന്‍റെ മോചനം വൈകുന്നതിന് മഹാരാരാഷ്ട്ര സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനെയും ബോംബെ ഹൈക്കോടതി വിമര്‍ശിച്ചു.

നാസിക് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബു സലിം മോചനം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് നടപടിക്രമങ്ങള്‍ വൈകിക്കുന്നതിലെ വിമര്‍ശനം.

ഈ മാസം 16ന് മുന്‍പ് വിഷയത്തില്‍ മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് അബു സലിം മോചനം ആവശ്യപ്പെട്ട് മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. രാജ്യത്തും വിദേശത്തുമായി 25 വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയായെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com