എതിരാല്ലാതെ വിജയം ഹര്‍ജി തള്ളി ബോംബെ ഹൈക്കോടതി

ഭീഷണിപ്പെടുത്തുന്നതിന്‍റെ തെളിവുകള്‍ ഇല്ലെന്നും കോടതി പറഞ്ഞു
Bombay High Court dismisses petition for victory without opposition

ബോംബെ ഹൈക്കോടതി

file image

Updated on

മുംബൈ: മഹാരാഷ്ട്രയില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ 69 വാര്‍ഡുകളില്‍ എതിരില്ലാതെ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി.

നിലവിലുള്ള നിയമങ്ങള്‍പ്രകാരം, വോട്ടെടുപ്പില്ലാതെ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുന്നത് സാധ്യമാണെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) നേതാവ് അവിനാശ് ജാദവാണ് ഹര്‍ജി സമര്‍പ്പിച്ചത്. വോട്ടെടുപ്പ് നടത്താതെ സ്ഥാനാര്‍ഥികളെ വിജയികളായി പ്രഖ്യാപിക്കുന്നത് ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം വാദിച്ചു.

സമ്മര്‍ദമോ പ്രലോഭനങ്ങളോ കാരണമാണ് മറ്റ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക പിന്‍വലിച്ചതെന്നും അതിനാല്‍ മത്സരിക്കാന്‍ ആര്‍ക്കും അവസരം ലഭിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com