
അനില്‍ അംബാനി
മുംബൈ: വ്യവസായി അനില്‍ അംബാനിക്ക് ബോംബെ ഹൈക്കോടതി 25,000 രൂപ പിഴ വിധിച്ചു. നികുതി കേസ് ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതാണ് കോടതിയെ ചൊടിപ്പിച്ചത്. പിഴ തുക ടാറ്റ മെമ്മോറിയല്‍ ആശുപത്രിക്ക് രണ്ടാഴ്ചയ്ക്കകം നല്‍കണമെന്നാണ് നിര്‍ദേശം.
2022 ഏപ്രിലില്‍ അനില്‍ അംബാനിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് അനില്‍ അംബാനി ഹര്‍ജി ഫയല്‍ ചെയ്തത്. ഈ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു അനില്‍ അംബാനിയുടെ ആവശ്യം.
എന്നാല്‍, ജസ്റ്റിസുമായ എം എസ് സോനക്, ജിതേന്ദ്ര ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അതിനു തയാറായില്ല. ജുഡീഷ്യറിയെ സമീപിച്ചതിലെ കാലതാമസത്തെയും കോടതി വിമര്‍ശിച്ചു.