ബോംബെ കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ അനുശോചന യോഗം

സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ പന്ത്രണ്ടോളം സംഘടനകൾ ചേർന്ന് അനുശോചനയോഗം സംഘടിപ്പിച്ചു.
Bombay Kerala Samaj condolence meeting
ബോംബെ കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ അനുശോചന യോഗം
Updated on

മുംബൈ: മാട്ടുംഗയിലെ സാമൂഹിക സാംസ്കാരിക സാമുദായിക ആത്മീയ സംഘടനകളിലെ നിറസാന്നിദ്ധ്യമായിരുന്ന ആർ.എം.പുരുഷോത്തമന്‍റെ നിര്യാണത്തിൽ ബോംബെ കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ പന്ത്രണ്ടോളം സംഘടനകൾ ചേർന്ന് കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ ഞായറാഴ്ച്ച അനുശോചനയോഗം സംഘടിപ്പിച്ചു. മാട്ടുംഗ ബോംബെ കേരളീയ സമാജം സെക്രട്ടറി എ.ആർ. ദേവദാസ് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സമാജം മുൻ സെക്രട്ടറി പ്രേമരാജൻ നമ്പ്യാർ സ്വാഗതം ആശംസിച്ചു.

യോഗാരംഭത്തിൽ പരേതന്‍റെ ഛായാ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും ചരമ പ്രാർഥനയും നടത്തി. കേരള സമാജം ഖജാൻജി എം.വി.രവി,സമാജം ജോയിന്‍റ് സെക്രട്ടറി ശശി,സമാജം അംഗം ജയരാമൻ,എസ് എൻ ഡി പി യോഗം മുംബൈ താനെ യൂണിയൻ പ്രസിഡണ്ട് .എം. ബിജുകുമാർ, സാമൂഹ്യ പ്രവർത്തകൻ എൻ.കെ.ഭൂപേഷ് ബാബു,എസ്.എൻ.എം.എസ് മുംബയ് സെൻട്രൽ സോൺ സെക്രട്ടറി പി.എൻ. പുഷ്പൻ,നായർ വെൽഫെയർ സൊസൈറ്റി അംഗം സുനിൽ നായർ,മാട്ടുംഗ മാർക്കറ്റ് അസോസിയേഷൻ അംഗം പി.സുധാകരൻ നായർ, ശ്രീ മുത്തപ്പൻ സേവാ സമിതി അന്‍റോപ് ഹിൽ കോർഡിനേറ്റർ എ.കെ.പ്രദീപ് കുമാർ. ശ്രീ അയ്യപ്പ മിഷൻ, അന്‍റോപ് ഹിൽ പ്രസിഡന്‍റ് എം.വി. വേണുഗോപാലൻ, അയ്യപ്പ സേവാ മണ്ഡൽ സയൻ - കോളിവാഡ പ്രസിഡന്‍റ് ശേഖരൻ, മാട്ടുംഗ ലേബർ ക്യാമ്പ് മലയാളി സമാജം സെക്രട്ടറി കൊച്ചു രാജ്, അയ്യപ്പ ഭക്ത സമിതി ലേബർ ക്യാമ്പ് മുൻ പ്രസിഡന്‍റ് ജെ.ശശികുമാർ, എസ്.എൻ.ഡി.പി യോഗം മുംബൈ താനെ യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, എസ് എൻ ഡി പി യോഗം മാട്ടുംഗ ശാഖായോഗം പ്രസിഡന്‍റ് ഷാജ് സോമരാജൻ, എസ് എൻ ഡി പി യോഗം മുംബൈ - താനെ യൂണിയൻ വനിതാസംഘം യൂണിയൻ പ്രസിഡന്‍റ് സുമാ രഞ്ജിത്, വനിതാസംഘം യൂണിയൻ സെക്രട്ടറി ശോഭന വാസുദേവൻ, എസ് എൻ ഡി പി യോഗം മലാഡ് ശാഖാ മുൻ സെക്രട്ടറി കെ.സുനിൽകുമാർ, കസ്റ്റംമ്സ് ഡെപ്യൂട്ടി കമ്മീഷണർ എ.സുനിൽകുമാർ, വി.ദാമോദരൻ,ഗോവിന്ദ് പൈ എന്നിവർ ദുഃഖം രേഖപ്പെടുത്തി പരേതന്‍റെ ഓർമ്മകൾ പങ്കുവച്ചു സംസാരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com