ബോംബെ കേരളീയ സമാജത്തിന്‍റെ ആയൂര്‍വേദാ ആശുപത്രി 21ന് പ്രവര്‍ത്തനം ആരംഭിക്കും

17 മുതല്‍ പൂജാകര്‍മ്മങ്ങള്‍
Bombay Kerala Samajam's Ayurvedic Hospital to start functioning from 21st

ബോംബെ കേരളീയ സമാജം

Personal
Updated on

മുംബൈ: ബോംബെ കേരളീയ സമാജത്തിന്‍റെ നവീകരിച്ച അത്യാധുനിക പഞ്ചകര്‍മ്മ ചികിത്സാ കേന്ദ്രവും ആയുര്‍വേദ ആശുപത്രിയും ഈ മാസം 21ന് തുറന്ന് പ്രവര്‍ത്തിക്കും. ആരോഗ്യപരിപാലന രംഗത്ത് സമാജത്തിന്‍റെ പുതിയ സംരംഭമായ ഈ കേന്ദ്രം പരമ്പരാഗത ആയുര്‍വേദ ചികിത്സയും ആധുനിക സൗകര്യങ്ങളും സംയോജിപ്പിച്ചാണ് ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൂജാകര്‍മ്മങ്ങള്‍ ജൂണ്‍ 17 ബുധനാഴ്ച ആരംഭിക്കും. രാവിലെ 5 മണിക്ക് ഗണപതി ഹോമവും വൈകുന്നേരം 5 മണിക്ക് വാസ്തുശാന്തിയും 6 മണിക്ക് ഭഗവത് സേവയും നടക്കും. അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍ 21 ഞായറാഴ്ചയാണ് ആയുര്‍വേദ കേന്ദ്രത്തിന്‍റെ ഔപചാരിക ഉദ്ഘാടനം. വൈകുന്നേരം 5 മണിക്ക് സമാജം യോഗാ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന യോഗാ പ്രദര്‍ശനത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.

തുടര്‍ന്ന് വൈകുന്നേരം 6.30ന് നവതി മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മഹാരാഷ്ട്ര ആയുഷ് ഡയറക്ടര്‍ പ്രൊഫ. വൈദ്യ. രാമന്‍ ഘുന്‍ഗ്രലേക്കര്‍ മുഖ്യാതിഥിയായും ബാന്ദ്ര, ധന്വന്തരി ആയുര്‍വേദ ഉപചാര്‍ കേന്ദ്രയിലെ ഡോ. വിനായക് വിത്തല്‍ തായടെ വിശിഷ്ഠാതിഥിയായും പങ്കെടുക്കും.

logo
Metro Vaartha
www.metrovaartha.com