ബോംബെ കേരളീയ സമാജം ഓണം ആഘോഷിച്ചു

മുതിർന്നവരുടെയും കുട്ടികളുടെയും നിരവധി കലാപരിപാടികളും ഓണ സദ്യയുമുണ്ടായിരുന്നു.
Bombay Kerala Samajam celebrated Onam
ബോംബെ കേരളീയ സമാജം ഓണം ആഘോഷിച്ചു
Updated on

മുംബൈ: ബോംബെ കേരളീയ സമാജത്തിന്‍റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മുംബൈയിൽ സയൺ മാനവ സേവാസംഘ് ഹാളിൽ മഹാരാഷ്ട് ഗവർണർ സി.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമാജത്തിന്‍റെ പ്രസിദ്ധീകരണമായ വിശാല കേരളം ഓണപ്പതിപ്പിന്‍റെ പ്രകാശനവും സമാജം പുതുതായി ആരംഭിച്ച മാട്രിമോണിയൽ സൈറ്റിന്‍റെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.

സമാജം പ്രസിഡണ്ട് എസ് രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി വിനോദ് വി.നായർ സ്വാഗതവും ജോ: സെക്രട്ടറി ടി.എ.ശശി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡണ് കെ. പ്രദീപ്കുമാർ , വിശാല കേരളം എഡിറ്റർ എ.ആർ. ദേവദാസ് എന്നിവർ സംസാരിച്ചു. ഗവർണറെയും പ്രശസ്ത തെയ്യം കലാകാരനും ഈ വർഷത്തെ പത്മശ്രീ പുരസ്കൃതനുമായ ഇ.പി. നാരായണ പെരുവണ്ണാനെയും സമാജം പ്രസിഡണ്ട് ഡോ: രാജശേഖരൻ നായർ ആദരിച്ചു. മുതിർന്നവരുടെയും കുട്ടികളുടെയും നിരവധി കലാപരിപാടികളും ഓണ സദ്യയുമുണ്ടായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com