ബോംബെ കേരളീയ സമാജം കൈക്കൊട്ടിക്കളി മത്സരം 30ന്

ഒന്നാം സമ്മാനം 25000 രൂപ
Bombay Kerala Samajam Hand-to-hand combat competition on 30th

ബോംബെ കേരളീയ സമാജം കൈക്കൊട്ടിക്കളി മത്സരം 30ന്

Updated on

മുംബൈ: ബോംബെ കേരളീയ സമാജം 4 വയസിന് മുകളിലുള്ളവര്‍ക്കായി നടത്തുന്ന കൈ കൊട്ടികളി മത്സരം ഓഗസ്റ്റ് 30 ന് നടത്തുന്നു. മാട്ടുംഗ മൈസൂര്‍ അസോസിയേഷന്‍ ഹാളില്‍ രാവിലെ 9 മുതലാണ് മത്സരം ആരംഭിക്കുക. സമയ പരിധി 10 മിനിറ്റാമ്. 8 പേരാണ് ഒരു ടീമില്‍ ഉണ്ടായിരിക്കുകയെന്നും 22 ടീമുകള്‍ മാറ്റുരക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

25000, 15000, 10000 രൂപയാണു യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്കു സമ്മാനമായി നല്‍കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും 2,000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്.

2030 ല്‍ നൂറു വര്‍ഷം പൂര്‍ത്തീകരിക്കുന്ന സമാജത്തിന്‍റെ ശതാബ്ദി ആഘോഷങ്ങള്‍ക്കും തുടക്കം കുറിക്കാന്‍ പോവുകയാണെന്ന് ബികെഎസ് സെക്രട്ടറി എ.ആര്‍.ദേവദാസ് പറഞ്ഞു. പുതിയ ആസ്ഥാനമന്ദിരമായി 22 നില കെട്ടിടം പണിയാനുള്ള നീക്കം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ -14 ന് കിംഗ് സര്‍ക്കിള്‍ ഗാന്ധി മാര്‍ക്കറ്റി നടുത്തുള്ള മാനവ സേവാ സംഘ് ഹാളില്‍ ഓണാഘോഷം നടക്കു മെന്നും ഭാരവാഹികള്‍ അറിയിച്ചു. സമാജം ജോ: സെക്രട്ടറി ടി.എ. ശശി നന്ദി പറഞ്ഞു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com