ബോംബെ കേരളീയ സമാജം നടത്ത മത്സരം സംഘടിപ്പിച്ചു

വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി
Bombay Kerala Samajam organized a walking competition

ബോംബെ കേരളീയ സമാജം നടത്ത മത്സരം സംഘടിപ്പിച്ചു

Updated on

മുംബൈ: ബോബെ കേരളീയ സമാജം 60-മത് വാര്‍ഷിക നടത്ത മത്സരം സംഘടിപ്പിച്ചു. ദാദര്‍ ശിവാജി പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ വിവിധ വിഭാഗങ്ങളിലായി നൂറ്റമ്പതോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. കബഡി അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ 2023 ലെ ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ ഗണേഷ് പ്രഭാകര്‍ ദേവ്രഖാര്‍ മുഖ്യാതിഥിയായി .

സമാജം സ്‌പോര്‍ട്‌സ് ഇന്‍ചാര്‍ജ് ആര്‍.എന്‍. സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറി എ.ആര്‍. ദേവദാസ് സ്വാഗതവും സമാജത്തിന്‍റെ പരിപാടികളെ പറ്റി വിശദീകരണവും നടത്തി.

ട്രഷറര്‍ എം.വി. രവി നന്ദിയും. കെ. പത്മസുന്ദരന്‍ പരിപാടിയുടെ അവതരണവും നിര്‍വഹിച്ചു. മുഖ്യാതിഥി വിജയികള്‍ക്ക് കാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു.

logo
Metro Vaartha
www.metrovaartha.com