ബോംബെ കേരളീയ സമാജം നടത്ത മത്സരം ഫെബ്രുവരി 22ന്

ദാദര്‍ ശിവാജി പാര്‍ക്കില്‍ രാവിലെ 6 മുതല്‍
Bombay Kerala Samajam Running Competition on February 22nd

ബോംബെ കേരളീയ സമാജം

Personal
Updated on

മുംബൈ:ബോംബെ കേരളീയ സമാജം അറുപതാം വര്‍ഷത്തിലേക്ക് കടക്കുന്ന നടത്ത മത്സരം 2026 ഫെബ്രുവരി 22 ഞായര്‍ രാവിലെ 6 മുതല്‍ ദാദര്‍ ശിവാജി പാര്‍ക്കില്‍ നടക്കും. ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, പുരുഷ വനിതാ വിഭാഗങ്ങള്‍ വെറ്ററന്‍സ് എന്നിവര്‍ അണിനിരക്കുന്ന മത്സര പരിപാടികളില്‍ ഭാഷാ പ്രാദേശിക ഭേദമന്യെ മുംബൈയിലെ കായികതാരങ്ങളും മത്സരാര്‍ഥികളും പങ്കെടുക്കും.

പന്ത്രണ്ടോളം കാറ്റഗറിയിലായി നടക്കുന്ന ഈ കായിക മാമാങ്കത്തിന്റെ വിജയത്തിനായി ബോംബെ കേരളീയ സമാജം വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. വിശിഷ്ടാതിഥിയായി മുംബൈ കായിക രംഗത്തെ പ്രശസ്ത വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സമാപന സമ്മേളനം ശിവാജി പാര്‍ക്കിലെ കബഡി അസോസിയേഷന്‍ ഹാളിലാണ് നടക്കുന്നത്.

സമ്മേളനത്തില്‍ വെച്ച് വിജയികള്‍ക്ക് കാഷ് അവാര്‍ഡുകള്‍, ട്രോഫികള്‍, ഫലകങ്ങള്‍, പ്രോത്സാഹന സമ്മാനങ്ങള്‍ എന്നിവ നല്‍കും.

നടത്ത മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബോംബെ കേരളീയ സമാജവുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു. 8369349828,

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com