ബോംബെ കേരളീയ സമാജം സംസ്‌കൃതോത്സവം

ചിന്മയ മിഷന്‍ അംഗങ്ങളാണ് ഗീതാപാരായണം നടത്തുന്നത്.
Bombay Kerala Samajam Sanskrit Festival

ബോംബെ കേരളീയ സമാജം

Personal
Updated on

മുംബൈ: അന്താരാഷ്ട്ര സംസ്‌കൃത ദിനം പ്രമാണിച്ച് ബോംബെ കേരളീയ സമാജം 'സംസ്‌കൃതോത്സവം' സംഘടിപ്പിക്കുന്നു. മാട്ടുംഗ കേരള ഭവനം നവതി മെമ്മോറിയല്‍ ഹാളില്‍ 9ന് വൈകിട്ട് 5 മുതല്‍ നടക്കുന്ന പരിപാടിയില്‍ പ്രഭാഷണം, അക്ഷരശ്ലോകം, ഗീതാപാരായണം എന്നിവ ഉണ്ടായിരിക്കും.

മുംബൈയിലെ പ്രശസ്ത സംസ്‌കൃത പണ്ഡിതരായ നാരായണന്‍ കുട്ടി വാര്യര്‍, ഡോ: സുരേന്ദ്രന്‍ നമ്പ്യാര്‍, ഡോ: എ.എസ്. പ്രസാദ് എന്നിവര്‍ സംബന്ധിക്കും.

മുംബൈ ചിന്മയ മിഷന്‍ അംഗങ്ങളാണ് ഗീതാപാരായണം നടത്തുന്നത്. സംസ്‌കൃത ഭാഷയുടെ പ്രചാരണവും പരിപോഷണവുമാണ് ഈ പരിപാടിയുടെ ഉദ്ദേശമെന്ന് സംഘാടകര്‍ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com