ബോംബെ കേരളീയ സമാജം വനിതാദിനാഘോഷം സംഘടിപ്പിച്ചു

സ്മിത വി നായര്‍ മുഖ്യാതിഥിയായി

Bombay Keralaya Samajam organized Women's Day celebration

ബോംബെ കേരളീയ സമാജം വനിതാദിനാഘോഷം സംഘടിപ്പിച്ചു

Updated on

മുംബൈ: ബോംബെ കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ വനിതാദിനാഘോഷം സംഘടിപ്പിച്ചു. നൂറിലധികം വനിതകള്‍ പങ്കെടുത്ത ചടങ്ങില്‍ മുംബൈ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ സ്മിത വി. നായര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സ്ത്രീ ശാക്തീകരണത്തിന്‍റെ പ്രസക്തിയും പെണ്‍കുട്ടികള്‍ വളര്‍ത്തിയെടുക്കേണ്ട സ്വയംപര്യാപ്തതയുടെ ആവശ്യകതയും ചൂണ്ടിക്കാട്ടി.

സമാജം വൈസ് പ്രസിഡന്‍റ് ക്യാപ്റ്റന്‍ കെ. ദേവദാസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സമാജം സെക്രട്ടറി എ.ആര്‍. ദേവദാസ്, ട്രഷറര്‍ എം.വി. രവി, വനിതാ വിഭാഗം ഇന്‍ചാര്‍ജ് ജ്യോതിര്‍മയി ജോ. സെക്രട്ടറി ടി.എ. ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമാജം നടത്തിവരുന്ന നൃത്ത, യോഗ, കഥക് ക്ലാസുകളുടെ അധ്യാപികമാരായ സ്വപ്ന കല്‍വികട്ടെ, വര്‍ഷ മണിയാര്‍, രൂപാലി ദേശായി എന്നിവരെയും, ലക്‌നൗവില്‍ നടന്ന 4-ാമത് മര്‍ദാനി നാഷണല്‍ ചാംപ‍്യൻഷിപ്പില്‍ 79 വയസ് വിഭാഗത്തില്‍ വാള്‍പയറ്റില്‍ സ്വര്‍ണവും ലാത്തിയില്‍ വെള്ളിയും നേടിയ കുമാരി ശ്രേയ പ്രസാദ് നായരെയും പൊന്നാടയും ഫലകവും സമ്മാനവും നല്‍കി ആദരിച്ചു.

logo
Metro Vaartha
www.metrovaartha.com