ബോംബെ കേരളീയ സമാജം കൈക്കൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു

ഓരോ ടീമിലും വേണ്ടത് 8 അംഗങ്ങള്‍
Bombay Keraleeya Samajam is organizing a Kaikottikkali competition

ബോംബെ കേരളീയ സമാജം കൈക്കൊട്ടിക്കളി മത്സരം

Representative Image

Updated on

മുംബൈ: ഓണാഘോഷങ്ങളുടെ ഭാഗമായി ബോംബെ കേരളീയ സമാജം 14 വയസിന് മുകളിലുള്ളവര്‍ക്കായി കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു. 2026 ഓഗസ്റ്റ് 23-ന് രാവിലെ 9 മുതല്‍ മാട്ടുംഗയിലെ മൈസൂര്‍ അസോസിയേഷന്‍ ഹാളില്‍ മത്സരങ്ങള്‍ നടക്കും. ഓരോ ടീമിലും എട്ട് അംഗങ്ങള്‍ ഉണ്ടായിരിക്കണം. ഓരോ ടീമിനും 10 മിനിറ്റാണ് അവതരണത്തിനായി അനുവദിച്ചിരിക്കുന്ന സമയം.

പങ്കെടുക്കാന്‍ താല്‍പര്യമുള്ള സംഘടനകള്‍ എത്രയും വേഗം സമാജം ഓഫീസില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫോം ശേഖരിച്ച് ടീമുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

രജിസ്‌ട്രേഷന്‍ ഫോമുകള്‍ ഇ-മെയില്‍ അല്ലെങ്കില്‍ വാട്ട്സ്ആപ്പ് വഴിയും സമര്‍പ്പിക്കാവുന്നതാണ്. ഫോം ലഭിച്ചിട്ടുണ്ടെന്ന് ഫോണ്‍ മുഖേന സ്ഥിരീകരിക്കണം.രജിസ്‌ട്രേഷന്‍ കാലയളവ്: 2026 ജൂലൈ 10 മുതല്‍ 20 വരെ.ഫോണ്‍: 83693 49828, 90049 46857

logo
Metro Vaartha
www.metrovaartha.com