
ബോംബെ യോഗക്ഷേമ സഭയുടെ ജൂബിലി ആഘോഷം
നവിമുംബൈ: ബോംബെ യോഗക്ഷേമ സഭയുടെ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഓണാഘോഷവും നടത്തി. ശ്രീധരീയം ഡയറക്ടര്‍ ഡോക്ടര്‍ നാരായണന്‍ നമ്പൂതിരി ഉദ്്ഘാടനം ചെയ്ത ഓണാഘോഷത്തില്‍ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ മുണ്ടയൂര്‍ അധ്യക്ഷത വഹിച്ചു.
ആലക്കാട് മോഹനന്‍, കാപ്ലിങ്ങാട് മുരളി എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു. അംഗങ്ങളുടെ കലാ സാംസ്‌കാരിക പരിപാടികള്‍ കൂടാതെ സുനിത എഴുമാവില്‍ രചിച്ച പറായിയമ്മ എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരവും ഉണ്ടായിരുന്നു.