ബോംബെ യോഗക്ഷേമസഭയുടെ മുഖപത്രമായ 'പ്രവാസം' പുനഃപ്രകാശനം ചെയ്തു

ചങ്ങമ്പുഴയുടെ ‘കാവ്യനർത്തകി’യെ അരങ്ങിലെത്തിച്ച കുമാരി കൃഷ്ണഭദ്രയുടെ നൃത്തം ചടങ്ങിന് മാറ്റുകൂട്ടി
pravasam
pravasam

നവിമുംബൈ : ബോംബെ യോഗക്ഷേമസഭയുടെ മുഖപത്രമായ ‘പ്രവാസ’ത്തിന്റെ പുന:പ്രകാശനം മാതൃദിനമായ മെയ് 12ന് നവിമുംബൈ വാശിയിലെ കേരളഹൗസിൽ വച്ച് ആട്ടകഥാകൃത്ത് രാധാമാധവൻ നിർവഹിച്ചു. ചങ്ങമ്പുഴയുടെ ‘കാവ്യനർത്തകി’യെ അരങ്ങിലെത്തിച്ച കുമാരി കൃഷ്ണഭദ്രയുടെ നൃത്തം ചടങ്ങിന് മാറ്റുകൂട്ടി.

രാധാ മാധവൻ, പ്രസിഡന്റ് രാധാകൃഷ്ണൻ മുണ്ടയൂർ ,സെക്രട്ടറി സൂരജ് ഞാളൂർ, പ്രവാസം എഡിറ്റർ വിജു മരുത്തശ്ശേരിൽ എന്നിവർ സംസാരിച്ചു. പണിയിടങ്ങളിലെ ‘പെൺപെരുമ’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ഡോ.സുജാത പരമേശ്വരൻ, ഡോ. സുനിത എഴുമാവിൽ, കൃഷ്ണപ്രിയ ആറ്റുപുറം, രാധാമാധവൻ എന്നിവർ പങ്കെടുത്തു. വിജു മരുത്തശ്ശേരിൽ മോഡറേറ്റർ ആയിരുന്നു. റീന ശ്രീധരൻ ചടങ്ങുകളുടെ അവതാരികയായിരുന്നു

തുടർന്ന് ബോബെ യോഗക്ഷേമസഭയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ചർച്ചകളും നടന്നു. ഇതിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com