ഡോംബിവിലി സാഹിത്യ സായാഹ്നത്തില്‍ പുസ്തകപ്രകാശനം നടത്തി

ഇംഗ്ലിഷ് നോവലാണ് പ്രകാശനം ചെയ്തത്
Book Launch at the Dombivli Literary Evening

ഡോംബിവിലി സാഹിത്യ സായാഹ്നത്തില്‍ പുസ്തകപ്രകാശനം

Updated on: 

ഡോംബിവിലി: ഡോംബിവിലി കേരളീയ സമാജത്തിന്‍റെ നവംബര്‍ മാസത്തെ സാഹിത്യസായാഹ്നത്തില്‍ പുസ്തകപപ്രകാശനം നടത്തി. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി നിരഞ്ജന്‍ രചിച്ച ഇംഗ്ലിഷ് നോവലാണ് പ്രകാശനം ചെയ്തത്. കാട്ടൂര്‍ മുരളി, സുരേഷ് ബാബു കെ.കെ.യില്‍ നിന്ന് പുസ്തകത്തിന്‍റെ ആദ്യപ്രതി ഏറ്റുവാങ്ങി സമാജം ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ സെക്രട്ടറി സുരേഷ് ബാബു കെ.കെ. അധ്യക്ഷത വഹിച്ചു.

ചെറുപ്രായത്തില്‍ തന്നെ നോവല്‍ പ്രസിദ്ധീകരിച്ച പുതുതലമുറ എഴുത്തുകാരന്‍റെ പുസ്തകപ്രകാശനത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കുമാരി അഞ്ജലി മേനോന്‍ പുസ്തകപരിചയം നടത്തി. പൊതുഇടങ്ങളില്‍ കുട്ടികളുടെ കളിക്കൂട്ടങ്ങള്‍ അപ്രത്യക്ഷമാകുന്ന സമകാലിക സാമൂഹിക സാഹചര്യങ്ങള്‍ പുസ്തകം അടയാളപ്പെടുത്തുന്നതായി അവര്‍ വിലയിരുത്തി. എട്ട് മുതല്‍ പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വായിക്കാന്‍ അനുയോജ്യമായ കൃതിയാണിതെന്നും അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് ഡോ. പി.പി. രാധാകൃഷ്ണന്‍റെ രണ്ട് ചെറുകഥകള്‍ അവതരിപ്പിച്ചു. രാജശേഖരന്‍ നായര്‍ കഥാചര്‍ച്ച ഉദ്ഘാടനം ചെയ്തു. നാരായണന്‍കുട്ടി ആര്‍. അവതാരകനായിരുന്നു.നിരഞ്ജന്‍ മറുപടി പ്രസംഗം നടത്തി. ഡോ. ഭാസ്‌കരന്‍ കെ.എം., രഞ്ജിത്ത്, സുനില്‍ കല്ലിക്കട, ബിജു വളയങ്ങാടന്‍, ഹരീന്ദ്രനാഥ്, അജിത് ശങ്കരന്‍ മുരളീധരന്‍ നായര്‍ വി തുടങ്ങിയവര്‍ പ്രസംഗിച്ചു.