ഡോ ടി.ആര്‍. രാഘവന്‍റെ ആത്മകഥ 'അനുഭവം തിരുമധുരം തീനാളം' പ്രകാശനം ചെയ്തു

പി.ആർ. കൃഷ്ണൻ ഡോ. സി.എൻ.എൻ. നായർക്ക് ആദ്യ പ്രതി നൽകി പുസ്തക പ്രകാശനം നിർവഹിച്ചു.
പുസ്തകം പ്രകാശനം ചെയ്തതിനു ശേഷം
പുസ്തകം പ്രകാശനം ചെയ്തതിനു ശേഷം

മുംബൈ: ഡോ. ടി.ആർ. രാഘവന്‍റെ ആത്മകഥ "അനുഭവം തിരുമധുരം തീനാളം" പ്രകാശനം ചെയ്തു. ഞാ‍യറാഴ്ച രാവിലെ മാട്ടുംഗ കേരള ഭവനത്തിൽ വെച്ച് നടന്ന പരിപാടിയിൽ പി.ആർ. കൃഷ്ണൻ ഡോ.സി.എൻ.എൻ. നായർക്ക് ആദ്യ പ്രതി നൽകി പുസ്തക പ്രകാശന കർമ്മം നിർവ്വഹിച്ചു.

ഡോ. എ.പി. ജയരാമൻ അധ്യക്ഷത വഹിച്ചു. ഡോ.സി.എൻ എൻ. നായർ പുസ്തക പരിചയം നടത്തി. ഡോ.ജയരാമനും ഡോ. നായരും ഡോ. രാഘവന്‍റെ വ്യത്യസ്തമായ ആത്മകഥാവിഷ്ക്കരണ ശൈലിയെക്കുറിച്ച് സംസാരിച്ചു. മുംബൈയിലെ എഴുത്തുകാരായ എം.പി. പരമേശ്വരൻ. വി.ടി. ഗോപാലകൃഷ്ണൻ എന്നിവർ ഭാഷയ്ക്കു വേണ്ടി പുതിയ പദാവലികൾ മെനഞ്ഞു നൽകിയ അനുഭവങ്ങൾ ഡോ. ജയരാമൻ പങ്കിട്ടു. ഡോ. രാഘവന്‍റെ 25 സൃഷ്ടികളിൽ മാഗ്നം ഔപസ് (ഏറ്റവും പ്രകൃഷ്ട കൃതി) ഈ ആത്മകഥാഗ്രന്ഥമാകുന്ന് ഡോ. നായർ അഭിപ്രായപ്പെട്ടു.

"ചന്തമേറിയ പൂവിലും ..." എന്ന മഹാകവി കുമാരനാശാന്‍റെ സങ്കീർത്തനം ധന്വിൻ ആലപിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. സി.പി.കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു. ഡോ.രാഘവന് അനുമോദനങ്ങളും ആശംസകളർപ്പിച്ചു കൊണ്ട് എം.ഐ. ദാമോദരൻ, സുരേന്ദ്ര ബാബു , ഭൂപേഷ് ബാബു, കെ.വി. സത്യനാഥ്, യു.എൻ. ഗോപി നായർ, വിജയാ മേനോൻ, ഈ . പി. വാസു, പ്രേമരാജൻ നമ്പ്യാർ, എരുമക്കുഴി കൊച്ചുകുഞ്ഞു പിള്ള , കാട്ടൂർ മുരളി, സന്തോഷ് കോലാരത്ത്, അഡ്വ.പി.ആർ. രാജ്കുമാർ, കെ.വി.എസ്. നെല്ലുവായ്, സുരേഷ് കുമാർ കൊട്ടാരക്കര എന്നിവർ പ്രസംഗിച്ചു.

ബോംബെ കേരളീയ സമാജവും സാഹിത്യവേദി കൂട്ടായ്മയും ഡോ രാഘവനെയും പത്നി രത്നവല്ലിയെയും പൊന്നാടയും പൂച്ചെണ്ടും നൽകി ആദരിച്ചു. തന്റെ മുംബൈയിലെ സൗഹൃദങ്ങളുടെയും കൂട്ടായ്മകളുടെയും ചരിത്രമാണ് മുഖ്യമായും ആത്മകഥയിലുള്ളതെന്ന് ഡോ. കെ. രാജൻ പരിപാടികളുടെ ഏകോപനവും നന്ദി പ്രകടനവും നടത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com