"എന്‍റെ ചെറിയ വായനകൾ": ശ്രീപ്രസാദ് വടക്കേപ്പാട്ടിന്‍റെ പുസ്തക പ്രകാശനവും സാഹിത്യ ചർച്ചയും നടത്തി

മാധ്യമ പ്രവർത്തകൻ എൻ. ശ്രീജിത്താണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്
"എന്‍റെ ചെറിയ വായനകൾ": ശ്രീപ്രസാദ് വടക്കേപ്പാട്ടിന്‍റെ പുസ്തക പ്രകാശനവും സാഹിത്യ ചർച്ചയും നടത്തി

മുംബൈ: ചെമ്പൂർ മലയാളി സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ പരിധി പബ്ലിക്കേഷൻസ് തിരുവനന്തപുരം പ്രസിദ്ധീകരിച്ച ശ്രീപ്രസാദ് വടക്കേപ്പാട്ടിന്‍റെ "എന്‍റെ ചെറിയ വായനകൾ" എന്ന പുസ്തകത്തിന്‍റെ പ്രകാശനവും സാഹിത്യ ചർച്ചയും മാർച്ച് രണ്ടാം തീയതി ആദർശവിദ്യാലയത്തിൽ നടന്നു.

ചെമ്പൂർ മലയാളീ സമാജത്തിന്‍റെ പ്രവർത്തകനും, ഭാരവാഹിയും ദീർഘകാലം സമാജം ലൈബ്രറിയുടെ ചുമതലക്കാരനുമായിരുന്ന യശശ്ശരീരനായ സഖാവ് കോരൻ മാസ്റ്റർക്കാണ് "എന്‍റെ ചെറിയ വായനകൾ" സമർപ്പിച്ചിരിക്കുന്നത്. മാധ്യമ പ്രവർത്തകൻ എൻ. ശ്രീജിത്താണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. കോരൻ മാസ്റ്ററുടെ മക്കളായ സുനിൽ കുമാറും ശ്രീമതി. സൂചിത്രയും പുസ്തകം ഏറ്റുവാങ്ങി.

കേരള പീപ്പിൾസ് എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി കെ. പവിത്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെമ്പൂർ മലയാളി സമാജം വൈസ് പ്രസിഡന്റ്‌ ഷാജി മേനോൻ അധ്യക്ഷനായിരുന്നു.കവിയും ഗായകനുനുമായ മധു നമ്പ്യാർ കോരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. "എഴുതപ്പെടേണ്ട സാഹിത്യ വായനകൾ" എന്ന വിഷയത്തെ ആസ്പദമാക്കി മുംബൈ സാഹിത്യവേദി കൺവീനറും എഴുത്തുകാരനുമായ പി. വിശ്വനാഥൻ മുഖ്യ പ്രഭാഷണം നടത്തി. ട്രോംബെ ടൗൺഷിപ് ഫൈൻ ആർട്സ് ക്ലബ്ബ് ലൈബ്രെറിയൻ ആർ. പ്രദീപ് പുസ്തക പരിചയവും,ഉണ്ണി ചങ്കത്ത്,കണക്കൂർ സുരേഷ് കുമാർ എന്നിവർ ആശംസ പ്രസംഗങ്ങളും നടത്തി.മലയാള സാഹിത്യത്തിലെ വിമർശകരും എഴുത്തുകാരുമായ ഡോ. എം. രാജീവ്കുമാർ, ഡോ. എൻ. പി. വിജയകൃഷ്ണൻ എന്നിവരുടെ ആശംസാ സന്ദേശങ്ങളും ചടങ്ങിൽ വായിച്ചു.

മറുമൊഴി പ്രസംഗത്തിൽ ഈ പുസ്തകത്തിന്‍റെ ജനനത്തെക്കുറിച്ചും, തന്‍റെ വായനാജീവിതത്തിൽ സഖാവ് കോരൻ മാസ്റ്ററുടെ പങ്കിനെക്കുറിച്ചും ശ്രീപ്രസാദ് വടക്കേപ്പാട് അനുസ്മരിച്ചു.കേളി രാമചന്ദ്രൻ, ന്യൂ ബോംബെ കേരളീയ സമാജം പ്രസിഡന്റ്‌ കെ. എൻ. കുറുപ്പ് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ സി. എച്ച്. ഗോപാലകൃഷ്ണൻ അവതാരകനായിരുന്നു. മധു നമ്പ്യാർ നന്ദി പ്രകാശിപ്പിച്ചു.

Trending

No stories found.

Latest News

No stories found.