ബോറിവ്‌ലി മലയാളി സമാജം ഓണച്ചന്ത ഒരുക്കുന്നു

26 മുതല്‍ സെപ്റ്റംബര്‍ 4 വരെ
Borivli Malayali Samajam organizes Onam Chanda

ഓണച്ചന്ത

file image

Updated on

മുംബൈ: മലയാളികളോടൊപ്പം മറുഭാഷക്കാരായ ഉപഭോക്താക്കളുടേയും സ്വീകാര്യത തിരിച്ചറിഞ്ഞ് രണ്ടാംവര്‍ഷവും മേളത്തനിമയോടെ ഓണച്ചന്ത തയ്യാറാക്കാനായി ബോറിവ്ലി മലയാളി സമാജം ഒരുങ്ങുന്നു. 26 മുതല്‍ സെപ്റ്റംബര്‍ 4വരെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന മേളയാണ് ഇത്തവണയും സമാജം ഒരുക്കുന്നത്.

ഓഗസ്റ്റ് 26 ന് വൈകുന്നേരം 3 മണിക്ക് 'ഓണച്ചന്ത'യുടെ ഉദ്ഘാടനം നടക്കും. പച്ചക്കറികള്‍ മധുരപലഹാരങ്ങള്‍ ഓണവിഭവങ്ങള്‍, ആഭരണങ്ങള്‍, ഓണാക്കോടികള്‍ ഓണപ്പുടവ എന്നിവ ഉള്‍പ്പെടുന്ന വിവിധ സ്റ്റാളുകള്‍ ഒരു കുടക്കീഴില്‍ ലഭ്യമാകും.

ഓണചന്തയോടൊപ്പം തൃക്കാക്കരയപ്പന്‍ വരവേല്‍പ്പ് , സമാജം അംഗങ്ങളുടെ കൈകൊട്ടിക്കളി, റീല്‍സ് മത്സരം, സോളോ/ഗ്രൂപ്പ് ഡാന്‍സ്, കേരളത്തിന്‍റെ വിശേഷങ്ങള്‍ വിവരിക്കുന്ന ഫാഷന്‍ ഷോ, പൂക്കളമത്സരം, ചിത്രരചനാ മത്സരം, ഉത്രാടദിന ആചാരങ്ങള്‍, ഓണക്കളി തുടങ്ങി വൈവിധ്യമാര്‍ന്ന മത്സരങ്ങളും കലാപരിപാടികളും കോര്‍ത്തിണക്കികൊണ്ടുള്ള ഒരു ആഘോഷമായിരിക്കും പത്തുദിവസങ്ങളിലായി നടക്കുക എന്ന് സമാജം സെക്രട്ടറി ബാബുരാജ് ജോസഫ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com