മതവിഷയങ്ങള്‍ ഉന്നയിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടണം: ബിജെപിയോട് ഉദ്ധവ്

അടിസ്ഥാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം

Uddhav asks BJP to face elections without raising religious issues
ഉദ്ധവ് താക്കറെ
Updated on

മുംബൈ: മതവിഷയങ്ങള്‍ ഉന്നയിക്കാതെ ഒരു തിരഞ്ഞെടുപ്പെങ്കിലും നേരിടാനുള്ള ധൈര്യം ബിജെപി കാണിക്കണം എന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള (ബിഎംസി) തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായപ്രകടനം.

ബിജെപി, ഹൈന്ദവ-മുസ്ലിം വിഷയം ഉന്നയിക്കാതെ ഒരു തിരഞ്ഞെടുപ്പെങ്കിലും നേരിട്ട് കാണിക്കണം എന്ന് ഞാന്‍ അവരെ വെല്ലുവിളിക്കുന്നു.

ഇതൊരു നഗരസഭാ തിരഞ്ഞെടുപ്പാണ്, അടിസ്ഥാന വിഷയങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്. എന്തിനാണ് അവിടേക്ക് മതത്തിന്‍റെയും ഭാഷയുടെയും വ്യത്യാസങ്ങള്‍ കൊണ്ടുവരുന്നതെന്നും' അദ്ദേഹം ചോദിച്ചു. രാജ് താക്കറെയുമായുള്ള കൂട്ടുകെട്ട് പ്രതിഛായയെ ബാധിക്കുമോയെന്ന ചോദ്യത്തിന് ഇല്ലെന്നും ജനങ്ങള്‍ക്ക് തന്നെ അറിയാമെന്നുമാണ് ഉദ്ധവിന്‍റെ മറുപടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com