മുംബൈ വിമാനത്താവളത്തിൽ ഒമ്പത് കോടിയുടെ കൊക്കെയ്‌നുമായി ബ്രസീലിയൻ യുവതി പിടിയിൽ

ജാക്വിലിൻ മാൾട്ടെസ് ടൈഗസ് എന്ന യുവതിയാണ് പിടിയിലായത്.
Brazilian woman arrested with cocaine worth Rs 9 crore at Mumbai airport
മുംബൈ വിമാനത്താവളത്തിൽ ഒമ്പത് കോടിയുടെ കൊക്കെയ്‌നുമായി ബ്രസീലിയൻ യുവതി പിടിയിൽ
Updated on

മുംബൈ: മുംബൈ വിമാനത്താവളത്തിൽ 124 ക്യാപ്‌സ്യൂളുകളിലായി 9.7 കോടി രൂപയുടെ കൊക്കെയ്ൻ കടത്തിയ ബ്രസീലിയൻ യുവതിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) പിടികൂടി. ജാക്വിലിൻ മാൾട്ടെസ് ടൈഗസ് എന്ന യുവതിയാണ് പിടിയിലായത്. ബുധനാഴ്ചയാണ് സാവോപോളോയിൽ നിന്ന് ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടൈഗസ് എത്തിയതെന്ന് ഡിആർഐ വൃത്തങ്ങൾ അറിയിച്ചു.

ബോഡി സ്‌കാനർ യന്ത്രം പരിശോധിച്ചപ്പോഴാണ് ഇവരുടെ ശരീരത്തിൽ സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ഇന്ത്യയിലേക്ക് കടത്തുന്നതിനായി മയക്കുമരുന്ന് അടങ്ങിയ ക്യാപ്‌സ്യൂളുകൾ ശരീരത്തിൽ ഒളിപ്പിച്ചു വെച്ചിരുന്നതായി യാത്രക്കാരി സമ്മതിച്ചു. യാത്രക്കാരിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി കോടതി നിർദേശപ്രകാരം ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com