ഡോംബിവ്ലിയില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷം

ഉച്ചയ്ക്ക് ചതയ സദ്യയ്ക്ക് ശേഷം കലാപരിപാടികള്‍ അരങ്ങേറും

Sree Narayana Guru Jayanti celebration in Dombivali

ഡോംബിവിലിയില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷം

Updated on

മുംബൈ:ശ്രീനാരായണ ഗുരുവിന്‍റെ 171മത് ജയന്തി എസ്എന്‍ഡിപിയോഗം ഡോംബിവിലി ശാഖ, വനിതാസംഘം യുണിറ്റ്, യൂത്ത് മൂവ്‌മെന്‍റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ 7ന് രാവിലെ 10 മുതല്‍ കുംബര്‍പാടയിലെ മോഡല്‍ ഇംഗ്ലീഷ് സ്‌കൂള്‍, തുഞ്ചന്‍ സ്മാരക ഹാളില്‍ വെച്ച് ശാഖായോഗം പ്രസിഡ‌ന്‍റ് കെ.സജീവിന്‍റെ അധ്യക്ഷതയില്‍ നടക്കും.

രാവിലെ 8.30 ന് ഗുരുപൂജയോടുകൂടി പരിപാടികള്‍ക്ക് തുടക്കം കുറിക്കും. 10 മണി മുതല്‍ സാംസ്‌കാരിക സമ്മേളനം. സ്വാഗതം ശാഖാ സെക്രട്ടറി കെ കെ മധുസൂദനന്‍. ഡോ:സുരേഷ്‌കുമാര്‍ മധുസൂദനന്‍ (ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ സീഗള്‍ ഇന്‍റർനാഷണല്‍ ഗ്രൂപ്പ് & ഡയറക്ടര്‍ ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) മുഖ്യാതിഥിയായിരിക്കും.

ഡോംബിവ്ലി കേരളീയ സമാജം പ്രസിഡന്‍റ് ഇ.പി.വാസു. , സഞ്ജയ് പൗഷേ ( ചെയര്‍മാന്‍ ട്രാന്‍സ്പോര്‍ട്, കല്യാണ്‍-ഡോംബിവ്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍), കോര്‍പറേറ്റര്‍ വികാസ് ഗജാനന്‍ മത്രേ, സാമൂഹ്യ പ്രവര്‍ത്തകന്‍ പവന്‍ പാട്ടീല്‍. മുംബൈ താനെ യൂണിയന്‍ പ്രസിഡന്‍റ് എം.ബിജുകുമാര്‍ , യൂണിയന്‍ സെക്രട്ടറി ബിനു സുരേന്ദ്രന്‍, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് സുമ രഞ്ജിത്ത് , വനിതാസംഘം യൂണിയന്‍ സെക്രട്ടറി ശോഭന വാസുദേവന്‍. വനിതാസംഘം യൂണിയന്‍ കമ്മിറ്റി മെമ്പര്‍ ബിന്ദു രവീന്ദ്രന്‍, വനിതാസംഘം യുണിറ്റ് പ്രസിഡന്റ് സിന്ധു വിജയകുമാര്‍ , ഇഷ കാര്‍ത്തികേയന്‍ (സെക്രട്ടറി വനിതാസംഘം യുണിറ്റ്) ,സുമേഷ് സുരേഷ് (പ്രസിഡന്റ് യൂത്ത് മൂവ്‌മെന്റ്) ,ഐശ്വര്യ ശിവദാസന്‍ (സെക്രട്ടറി യൂത്ത് മൂവ്‌മെന്റ്) എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

ഉച്ചയ്ക്ക് ചതയ സദ്യയ്ക്ക് ശേഷം കലാപരിപാടികള്‍ അരങ്ങേറും. ഒന്നാം ക്ലാസ്സ്മുതല്‍ പത്താം ക്ലാസ് വരെ ഉന്നത വിജയം കരസ്ഥമാക്കിയ ശാഖാ അംഗങ്ങളുടെ കുട്ടികള്‍ക്ക് പുരസ്‌കാരം നല്‍കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com