
മുംബൈ : ബിഎസ്എൻഎൽഇയു മുംബൈ ജില്ലാ വർക്കിംഗ് വിമൻസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേധൃത്വത്തിൽ Bബിഎസ്എൻഎൽ മഹാരാഷ്ട്ര സംസ്ഥാന മേധാവിയുടെ ഓഫീസിൽ ലോക വനിതാദിനം ആചരിച്ചു.വനിതാ ജീവനക്കാർ മുഴുവൻ അവരവരുടെ സംസ്ഥാനത്തിന്‍റെ പാരമ്പര്യമായ വേഷത്തിലാണ് ഓഫീസിൽ എത്തിയത്.
ബിഎസ്എൻഎൽ എംച്ച് സിജിഎംറ്റി പ്രശാന്ത് പാട്ടീൽ, ജനറൽ മാനേജർ ഫിനാൻസ് വിവേക് മഹാവിർ എന്നിവർ മുഖ്യതിഥികളായിരുന്നു. ബിഎസ്എൻഎൽഇയു മുംബൈ ജില്ലാ മീഡിയ കോ കോർഡിനേറ്റർ വി പി ശിവകുമാർ പ്രോഗ്രാമിന്റെ പൂർണ മേൽനോട്ടം വഹിച്ചു.