ജപ്പാനില്‍ നിന്ന് ബുള്ളറ്റ് ട്രെയിനെത്തുന്നു; മുംബൈ-അഹമ്മദാബാദ് യാത്രാ സമയം ഇനി 2 മണിക്കൂറിൽ താഴെ

പ്രധാനമന്ത്രിയുടെ സ്വപ്‌നപദ്ധതി
Bullet train arrives from Japan; Mumbai-Ahmedabad journey time now less than two hours

ജപ്പാനില്‍ നിന്ന് ബുള്ളറ്റ് ട്രെയിനെത്തുന്നു

Updated on

മുംബൈ : മുംബൈയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് ജപ്പാന്‍ രണ്ടു ട്രെയിനുകള്‍ അടുത്ത വര്‍ഷമാദ്യം എത്തിക്കും.പരീക്ഷണാര്‍ഥത്തില്‍ ഉപയോഗിക്കുന്നതിനും സാങ്കേതിക വിദ്യകള്‍ മനസ്സിലാക്കുന്നതിനുമാണ് ട്രെയിനുകള്‍ നല്‍കുന്നത്.

ജപ്പാന്‍റെ ഷിന്‍കാന്‍സെന്‍ ട്രെയിനുകളാണ് എത്തുന്നത്. ഇതില്‍ ഇ-5, ഇ-3 മോഡലുകളിലുള്ള ഓരോ ട്രെയിന്‍ വീതമാണ് ജപ്പാന്‍ നല്‍കുക. പാളത്തിലൂടെയുള്ള പരീക്ഷണ ഓട്ടത്തിനും മറ്റു പരിശോധനകള്‍ക്കും വേണ്ടിയായിരിക്കും ഈ ട്രെയിനുകള്‍ ഉപയോഗിക്കുന്നത്.

2026ല്‍ പരീക്ഷണാര്‍ഥത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് കരുതുന്നത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ രണ്ട് മണിക്കൂര്‍ താഴെ സമയം കൊണ്ട് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലെത്താനാകും.

1.8ലക്ഷം കോടി രൂപയുടെ പദ്ധതിയാണിത്. 12 സ്റ്റേഷനുകളാണ് ബുളളറ്റ് ട്രെയിന്‍ പാതയിലുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com