സഞ്ജയ് ഗാന്ധി വനം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് മനുഷ്യച്ചങ്ങല

നൂറുകണക്കിനാളുകള്‍ പങ്കെടുത്തു
Human chain demanding protection of SGNP

സഞ്ജയ് ഗാന്ധി വനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യച്ചങ്ങല

Updated on

താനെ: സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന്റെ (എസ്ജിഎന്‍പി) പരിസ്ഥിതി സംരക്ഷിക്കണമെന്നും ദേശീയോദ്യാനത്തിന്റെ ഭാഗത്ത് ബയോഡൈവേഴ്സിറ്റി പാര്‍ക്ക് സ്ഥാപിക്കാനുള്ള പദ്ധതിയില്‍ നിന്ന് അധികൃതര്‍ പിന്മാറണമെന്നും ആവശ്യപ്പെട്ട് താനെയില്‍ നൂറുകണക്കിന് പൗരന്മാരും പരിസ്ഥിതി പ്രവര്‍ത്തകരും ട്രെക്കര്‍മാരും പ്രതിഷേധ റാലി സംഘടിപ്പിച്ചു.

കനത്ത മഴയെ അവഗണിച്ചാണ് പ്രതിഷേധക്കാര്‍ ചിതല്‍സര്‍ മന്‍പാഡ എന്‍ട്രി പോയിന്റില്‍ ഒത്തുകൂടിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച 'മിഷന്‍ സേവ് എസ്ജിഎന്‍പി' എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ''എസ്ജിഎന്‍പി സംരക്ഷിക്കൂ, വനവും പ്രകൃതിയും സംരക്ഷിക്കൂ'' എന്ന സന്ദേശമുള്ള പ്ലക്കാര്‍ഡുകളുമായി പ്രതിഷേധക്കാര്‍ വനമേഖല സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് മനുഷ്യച്ചങ്ങല തീര്‍ത്തത്.

logo
Metro Vaartha
www.metrovaartha.com