

ഗംഗാതരംഗം 2026 സെപ്റ്റംബര്‍ 5ന്
നവിമുംബൈ: മലയാളി കൂട്ടായ്മ വെല്‍ഫെയര്‍ അസോസിയേഷന്‍ ഖാര്‍ഘറിന്റെ നേതൃത്വത്തില്‍ യുവ വയലിന്‍ പ്രതിഭ ഗംഗാ ശശിധരന്റെ സംഗീതാവതരണവുമായി 'ഗംഗാതരംഗം 2026' സംഘടിപ്പിക്കുന്നു. സംഘടനയുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥിരം ഓഫീസ് സ്ഥാപിക്കുന്നതിനുമുള്ള ധനശേഖരണത്തിന്റെ ഭാഗമായാണ് പരിപാടി ഒരുക്കുന്നത്.
സെപ്റ്റംബര്‍ അഞ്ചിന് വൈകിട്ട് ആറ് മുതല്‍ ഖാര്‍ഘര്‍ സെക്ടര്‍ 22-ല്‍ ഖാര്‍ഘര്‍ ഗുരുദ്വാരയ്ക്ക് സമീപമുള്ള ബാങ്ക്വറ്റ്‌സ് (ശ്രീ രാഘവേന്ദ്ര സ്വാമി മഠം) ഹാളിലാണ് പരിപാടി. മലയാളം സിനിമ-സീരിയല്‍ രംഗത്തെ നടന്‍ അനീഷ് രവി പ്രത്യേക അതിഥിയായി പങ്കെടുക്കും. ഡോ. നീരാജ ഗോപിനാഥനാണ് പരിപാടിയുടെ അവതാരക.